ഷാർജ, 30 മെയ്, 2024 (WAM) --ഷാർജയിലെ 50-55 വയസ് പ്രായമുള്ള പൗരന്മാർക്കുള്ള ചികിത്സാ ഇൻഷുറൻസ് പദ്ധതിയുടെ പുതിയ ഘട്ടത്തിന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി.
വാർഷിക ബജറ്റ് 50 ദശലക്ഷം ദിർഹമായി കണക്കാക്കുന്ന പദ്ധതി പ്രകാരം 5000 ഗുണഭോക്താക്കൾക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സ ലഭ്യമാക്കും. 55 വയസ്സിന് മുകളിലുള്ള 9,654 ഗുണഭോക്താക്കൾക്ക് ചികിത്സ നൽകിയ മുൻ ഘട്ടത്തെ തുടർന്നാണിത്. വരാനിരിക്കുന്ന ഘട്ടത്തിൽ 45-50 വയസ് പ്രായമുള്ളവർക്ക് ചികിത്സ നൽകുമെന്നും അധികൃതർ അറിയിച്ചു.
WAM/അമൃത രാധാകൃഷ്ണൻ