ദുബായ്, 3 ജൂൺ 2024 (WAM) --2024 മുതൽ 2030 വരെ യുഎഇയിലെയും ഗൾഫ് രാജ്യങ്ങളിലെയും യാത്രക്കാരുടെ എണ്ണത്തിൽ 4% വാർഷിക വളർച്ച ഉണ്ടാകുമെന്ന് അയാറ്റയുടെ ആഫ്രിക്കയുടെയും മിഡിൽ ഈസ്റ്റിൻ്റെയും റീജിയണൽ വൈസ് പ്രസിഡൻ്റ് കാമിൽ അൽ-അവധി വ്യക്തമാക്കി. മേഖലയുടെ ദീർഘകാല വീക്ഷണവും, അൽ മക്തൂം വിമാനത്താവളത്തിൻ്റെ വിപുലീകരണം, പുതിയ കുവൈറ്റ് വിമാനത്താവളം തുറക്കൽ, വരാനിരിക്കുന്ന സൗദി അറേബ്യൻ പദ്ധതികൾ എന്നിവ ഉൾപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരമാണ് ഈ വളർച്ചയ്ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
WAM/അമൃത രാധാകൃഷ്ണൻ