അബുദാബി, 3 ജൂൺ 2024 (WAM) -- 2023-2024 സീസണിലെ അഡ്‌നോക് പ്രോ ലീഗിലെ പ്രകടനത്തിന് ഷാർജയിലെ ക്ലബ്ബുകളെ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അഭിനന്ദിച്ചു. കൽബ ക്ലബ്ബിന് സമുദ്രനിരപ്പിൽ നിന്ന് 850 അടി ഉയരത്തിൽ തണുത്ത പർവതശിഖരങ്ങളിൽ ഒരു സ്റ്റേഡിയവും 900 അടിയിൽ ഖോർഫക്കാൻ ക്ലബ്ബിന് മറ്റൊരു സ്റ്റേഡിയവും അദ്ദേഹം വാഗ്ദാനം ചെയ്തു.
ഷാർജ റേഡിയോയിലെയും ടിവിയിലെയും 'ഡയറക്ട് ലൈൻ' പ്രോഗ്രാമിലെയും ഫോൺ കോളിൽ, അഡ്‌നോക് പ്രോ മികച്ച പ്രകടനം കാഴ്ചവെച്ച ക്ലബ്ബുകളെ അൽ ഖാസിമി അഭിനന്ദിക്കുകയും അവരുടെ പ്രകടനത്തിന് അവാർഡുകൾ പ്രഖ്യാപിക്കുകയും ചെയ്തു.
WAM/അമൃത രാധാകൃഷ്ണൻ