അബുദാബി, 5 ജൂൺ 2024 (WAM) --ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹിനെ കിരീടാവകാശിയായി നിയമിച്ച കുവൈറ്റ് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദിച്ചു. അൽ-സബയുടെ നേതൃത്വത്തിൽ കുവൈറ്റിൻ്റെയും അവിടത്തെ ജനങ്ങളുടെയും സമൃദ്ധിക്കും പുരോഗതിക്കും വികസനത്തിനും അവർ ആശംസകൾ അറിയിച്ചു. കുവൈത്ത് അമീർ, യുഎഇയുടെ തുടർച്ചയായ വികസനത്തിനും സമൃദ്ധിക്കും ആശംസിക്കുന്നതോടൊപ്പം, ഇരു രാജ്യങ്ങളും അവരുടെ ജനങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം തുടരട്ടെയെന്നും ആശംസിച്ചു.
WAM/അമൃത രാധാകൃഷ്ണൻ