അൽ-അഖ്‌സ മസ്ജിദിലേക്കുള്ള ഇസ്രായേൽ നുഴഞ്ഞുകയറ്റത്തെ അപലപിച്ച് ജോർദാൻ വിദേശകാര്യ മന്ത്രിയും അബ്ദുല്ല ബിൻ സായിദും

അബുദാബി, 5 ജൂൺ 2024 (WAM) --ജോർദാൻ വിദേശകാര്യയും ഉപപ്രധാനമന്ത്രിയുമായ അയ്മാൻ അൽ-സഫാദി മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, എന്നിവർ അൽ-അഖ്സ പള്ളിയിൽ ഇസ്രായേൽ നടത്തിയ റെയ്ഡുകളെ അപലപിച്ചു.

അധിനിവേശ ജറുസലേമിൽ ഫ്‌ളാഗ് മാർച്ചിന് ഇസ്രായേൽ സർക്കാർ അനുമതി നൽകിയത്, പലസ്തീനികൾക്കെതിരായ ആക്രമണം, തീവ്ര വംശീയ വിദ്വേഷ നടപടികൾ, പള്ളിയിലേക്കുള്ള വിശ്വാസികളുടെ പ്രവേശന വിലക്ക് എന്നിവയെ ഇരു നേതാക്കളും വിമർശിച്ചു. ഇസ്രായേൽ അതിൻ്റെ നിയമപരമായ ബാധ്യതകൾ പാലിക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറയുകയും ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി നീതിയും ശാശ്വതവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിനുള്ള സാധ്യതകളെ ഇല്ലാതാക്കുന്ന നിയമവിരുദ്ധ നടപടികൾ അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഇരു നേതാക്കളും വ്യക്തമാക്കി.

ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ജറുസലേമിലെ ഇസ്ലാമിക, ക്രിസ്ത്യൻ പുണ്യസ്ഥലങ്ങളിൽ ഹാഷിമൈറ്റ് സംരക്ഷകത്വത്തിൻ്റെ പങ്കിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയും അറബ്, ഇസ്ലാമിക, ക്രിസ്ത്യൻ പുണ്യസ്ഥലങ്ങളുടെ ഐഡൻ്റിറ്റി സംരക്ഷിക്കുന്നതിൽ അതിൻ്റെ പങ്കിനെ അഭിനന്ദിക്കുകയും ചെയ്തു.

WAM/അമൃത രാധാകൃഷ്ണൻ