അബ്ദുല്ല ബിൻ സായിദ് തുവാലുവിലെ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

അബുദാബി, 6 ജൂൺ 2024 (WAM) --യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ തുവാലുവിൻ്റെ വിദേശകാര്യ, തൊഴിൽ, വ്യാപാര മന്ത്രി പോൾസൺ പനാപയുമായി അബുദാബിയിൽ കൂടിക്കാഴ്ച നടത്തി. സമ്പദ്‌വ്യവസ്ഥ, നിക്ഷേപം, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ യോഗം പര്യവേക്ഷണം ചെയ്തു. പൊതുതാൽപര്യ വിഷയങ്ങളും അവർ ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേക ബന്ധവും എല്ലാ മേഖലകളിലും, പ്രത്യേകിച്ച് വികസനത്തിൽ അവയെ ശക്തിപ്പെടുത്താനുള്ള യുഎഇയുടെ ആഗ്രഹവും ശൈഖ് അബ്ദുല്ല ഊന്നിപ്പറഞ്ഞു. യോഗത്തിൽ സഹമന്ത്രി അഹമ്മദ് അലി അൽ സയേഗ്, ന്യൂസിലൻഡിലെ യുഎഇ അംബാസഡറും തുവാലുവിലെ നോൺ റസിഡൻ്റ് അംബാസഡറുമായ റാഷിദ് മതാർ സുൽത്താൻ അൽ ഖംസി, യുഎഇ വിദേശകാര്യ മന്ത്രിയുടെ കരീബിയൻ പ്രതിനിധി ഒമർ ഷെഹാദെ എന്നിവർ പങ്കെടുത്തു.


WAM/അമൃത രാധാകൃഷ്ണൻ