അസർബൈജാൻ ആഭ്യന്തര മന്ത്രി സെയ്ഫ് ബിൻ സായിദുമായി ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു

അബുദാബി, 11 ജൂൺ 2024 (WAM) --യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അസർബൈജാൻ ആഭ്യന്തര മന്ത്രി വിലായത്ത് ഈവാസോവുമായി അബുദാബിയിലെ കസർ അൽ ബഹറിൽ കൂടിക്കാഴ്ച നടത്തി.

യുഎഇ-അസർബൈജാൻ ബന്ധങ്ങളുടെ പുരോഗതിക്കും യുഎഇയുടെ സമൃദ്ധിക്കും വളർച്ചയ്ക്കും വേണ്ടിയുള്ള തൻ്റെ ആഗ്രഹങ്ങൾ ഇവസോവ് പ്രകടിപ്പിച്ചു.യുഎഇ രാഷ്ട്രപതി അസർബൈജാനും അവിടുത്തെ ജനങ്ങൾക്കും കൂടുതൽ വികസനം കൈവരിക്കാനാകട്ടെയെന്ന് ആശംസിച്ചു. ഉഭയകക്ഷി ബന്ധവും പരസ്പര താൽപര്യങ്ങൾ നിറവേറ്റുന്നതിനുള്ള സഹകരണവും ഇരുപക്ഷവും ചർച്ച ചെയ്തു.


WAM/അമൃത രാധാകൃഷ്ണൻ