അബ്ദുല്ല ബിൻ സായിദ് ഖത്തർ പ്രധാനമന്ത്രിയുമായി അമ്മാനിൽ കൂടിക്കാഴ്ച നടത്തി

അമ്മാൻ, 11 ജൂൺ 2024 (WAM) -- ജോർദാനിൽ നടന്ന 'കോൾ ഫോർ ആക്ഷൻ: അടിയന്തിര മാനുഷിക പ്രതികരണം ഗാസ' സമ്മേളനത്തിൽ യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുമായി കൂടിക്കാഴ്ച നടത്തി. സിവിലിയന്മാരെ സംരക്ഷിക്കുന്നതിലും ഗാസ മുനമ്പിലേക്കുള്ള മാനുഷിക പ്രതികരണം ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് സുസ്ഥിര വെടിനിർത്തൽ കൈവരിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിൻ്റെ ശ്രമങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. സുസ്ഥിരമായ വെടിനിർത്തൽ നേടിയെടുക്കാൻ ഈജിപ്തിനും യുഎസിനുമൊപ്പം ഖത്തറിൻ്റെ മധ്യസ്ഥ ശ്രമങ്ങളെ ശൈഖ് അബ്ദുല്ല ബിൻ സായിദ് പ്രശംസിച്ചു. ഖത്തറുമായുള്ള യുഎഇയുടെ സാഹോദര്യ ബന്ധത്തെക്കുറിച്ചും അവരുടെ വികസനത്തിനും അഭിവൃദ്ധിക്കും സഹായകമായ ഉഭയകക്ഷി സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ചും അവർ ചർച്ച ചെയ്തു. മേഖലയിലെ തീവ്രവാദം, സംഘർഷം, അക്രമം എന്നിവ അവസാനിപ്പിക്കാൻ യോഗം ലക്ഷ്യമിടുന്നു.

WAM/അമൃത രാധാകൃഷ്ണൻ