അബ്ദുല്ല ബിൻ സായിദ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

അമ്മാൻ, 11 ജൂൺ 2024 (WAM) --ഖത്തറിൽ നടന്ന 'കോൾ ഫോർ ആക്ഷൻ: അടിയന്തര മാനുഷിക പ്രതികരണം ഗാസ' എന്ന സമ്മേളനത്തിൻ്റെ ഭാഗമായി വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെനുമായി കൂടിക്കാഴ്ച നടത്തി.

ഇരു നേതാക്കളും കോൺഫറൻസിൻ്റെ അജണ്ടയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളും പ്രാദേശികവും അന്തർദ്ദേശീയവുമായ നയതന്ത്ര ശ്രമങ്ങളും വെടിനിർത്തലിൽ എത്തിച്ചേരാനും എല്ലാ സാധാരണക്കാരെയും സംരക്ഷിക്കാനും ഗാസ മുനമ്പിലെ സാധാരണക്കാർക്ക് മതിയായതും സുസ്ഥിരവുമായ മാനുഷിക പ്രതികരണം നൽകാനുമുള്ള ശ്രമങ്ങളും ചർച്ച ചെയ്തു.

ഗാസ മുനമ്പിലെ വെടിനിർത്തലിന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ നിർദ്ദേശങ്ങളെ ശൈഖ് അബ്ദുള്ള അഭിനന്ദിച്ചു, ഈ നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി യുഎൻ സുരക്ഷാ കൗൺസിൽ ഇന്നലെ (തിങ്കളാഴ്‌ച) യുഎസ് തയ്യാറാക്കിയ പ്രമേയം അംഗീകരിച്ചു.

ആക്രമങ്ങൾ വർധിക്കുന്നത് തടയുന്നതിനും എല്ലാ സാധാരണക്കാരുടെയും ജീവൻ സംരക്ഷിക്കുന്നതിനും ഗാസ മുനമ്പിലെ സിവിലിയൻമാർ അനുഭവിക്കുന്ന വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധി ലഘൂകരിക്കുന്നതിനുമുള്ള ഈ ശ്രമങ്ങളെ ഗൗരവത്തോടെയും ക്രിയാത്മകമായും കൈകാര്യം ചെയ്യേണ്ടതിൻ്റെ പ്രാധാന്യം ശൈഖ് അബ്ദുള്ള ആവർത്തിച്ചു.

യോഗത്തിൽ രാഷ്ട്രീയകാര്യ വിദേശകാര്യ അസിസ്റ്റൻ്റ് മന്ത്രി ലാന നുസൈബെഹ് പങ്കെടുത്തു.

WAM/അമൃത രാധാകൃഷ്ണൻ