അബ്ദുല്ല ബിൻ സായിദുമായി, ഓസ്ട്രിയൻ വിദേശകാര്യ മന്ത്രി ഉഭയകക്ഷി സഹകരണം ചർച്ച ചെയ്തു

ദുബായ്, 12 ജൂൺ 2024 (WAM) --യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഓസ്ട്രിയൻ വിദേശകാര്യ മന്ത്രി അലക്സാണ്ടർ ഷാലെൻബെർഗുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധങ്ങളും തന്ത്രപരമായ പങ്കാളിത്തവും ചർച്ച ചെയ്തു. ശൈഖ് അബ്ദുള്ളയുടെ ഓസ്ട്രിയ സന്ദർശനത്തിനിടെയാണ് കൂടിക്കാഴ്ച നടന്നത്,

സാമ്പത്തികം, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സംസ്‌കാരം, ഊർജം, കാലാവസ്ഥ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള അവസരങ്ങൾ യോഗം പര്യവേക്ഷണം ചെയ്തു. ഇരു രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകൾക്കുള്ളിലെ ഉഭയകക്ഷി സഹകരണത്തിൻ്റെ പുരോഗതി അവലോകനം ചെയ്യുകയും 1974 ൽ തുടങ്ങിയ നയതന്ത്ര ബന്ധത്തിൻ്റെ 50-ാം വാർഷികം ആഘോഷിക്കുകയും ചെയ്തു. യുഎഇ വിദേശകാര്യ മന്ത്രി ഓസ്ട്രിയയുമായുള്ള ബന്ധത്തിൻ്റെ ആഴം ഊന്നിപ്പറയുകയും സംയുക്ത സഹകരണത്തിനുള്ള അഭിലഷണീയമായ അവസരങ്ങൾ പ്രയോജനപ്പെടുത്താനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

യോഗത്തിൽ സാമ്പത്തിക, വാണിജ്യകാര്യ സഹമന്ത്രി സയീദ് മുബാറക് അൽ ഹജേരി, ഓസ്ട്രിയയിലെ യുഎഇ അംബാസഡർ ഹമദ് അൽ കാബി എന്നിവർ പങ്കെടുത്തു.

WAM/അമൃത രാധാകൃഷ്ണൻ