ദുബായ്, 12 ജൂൺ 2024 (WAM) -- ദുബായ് ജുഡീഷ്യൽ ഇൻസ്പെക്ഷൻ അതോറിറ്റിയിലെ മൂന്ന് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങിൽ യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷത വഹിച്ചു.
ദുബായിലെ യൂണിയൻ ഹൗസിൽ നടന്ന ചടങ്ങിൽ ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും യുഎഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബായ് ജുഡീഷ്യൽ കൗൺസിൽ ചെയർമാനുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും പങ്കെടുത്തു.
ദുബായുടെ ജുഡീഷ്യൽ കാര്യക്ഷമത വർധിപ്പിക്കുന്നതിൽ അവരുടെ നിർണായക പങ്ക് ഊന്നിപ്പറഞ്ഞുകൊണ്ട്, പുതിയ ജഡ്ജിമാർ അവരുടെ റോളുകളിൽ വിജയിക്കട്ടെയെന്ന് ശൈഖ് മുഹമ്മദ് ആശംസിച്ചു. ന്യായം ഉയർത്തിപ്പിടിക്കുന്നതിലും സമൂഹത്തെ സംരക്ഷിക്കുന്നതിലും നിയമവാഴ്ച നിലനിർത്തുന്നതിലും ജഡ്ജിമാർ വഹിക്കുന്ന പ്രധാന പങ്കും അദ്ദേഹം എടുത്തുകാട്ടി.
പുതുതായി നിയമിതരായ ഉദ്യോഗസ്ഥർ നീതി പാലിക്കുമെന്നും നിയമങ്ങൾ പാലിക്കുമെന്നും സത്യസന്ധതയോടെ തങ്ങളുടെ കർത്തവ്യങ്ങൾ നിർവഹിക്കുമെന്നും പ്രതിജ്ഞയെടുത്തു.
WAM/അമൃത രാധാകൃഷ്ണൻ