വിയന്ന, 12 ജൂൺ 2024 (WAM) --യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഓസ്ട്രിയയിലേക്കുള്ള സന്ദർശനത്തിനിടെ വിയന്നയിലെ ആൽബർട്ടിന മ്യൂസിയം സന്ദർശിച്ചു. ഓസ്ട്രിയൻ വിദേശകാര്യ മന്ത്രി അലക്‌സാണ്ടർ ഷാലെൻബെർഗ്, യുഎഇ അംബാസഡർ ഹമദ് അൽ കാബി എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു.
65,000 പെയിൻ്റിംഗുകൾ, താൽക്കാലിക ആർട്ട് എക്സിബിഷനുകൾ, അപൂർവ പ്രിൻ്റുകൾ, വാസ്തുവിദ്യാ ഡ്രോയിംഗുകൾ എന്നിവ ഉൾക്കൊള്ളുന്ന മ്യൂസിയത്തിൻ്റെ വകുപ്പുകളും പ്രദർശനങ്ങളും അദ്ദേഹം സന്ദർശിച്ചു. മ്യൂസിയത്തിൻ്റെ ചരിത്രത്തെക്കുറിച്ചും ഓസ്ട്രിയയുടെ വൈവിധ്യവും ഊർജസ്വലവുമായ സംസ്കാരം പ്രദർശിപ്പിക്കുന്നതിൽ അതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ഷെയ്ഖ് അബ്ദുള്ളക്ക് ഉദ്യോഗസ്ഥർ വിവരിച്ചു കൊടുത്തു.
സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിൻ്റെ ഭാഗമായി സാംസ്കാരിക-കലാ മേഖലകളിൽ യുഎഇയും ഓസ്ട്രിയയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു, ഓസ്ട്രിയയുടെ തുടർച്ചയായ പുരോഗതിക്കും സമൃദ്ധിക്കും ശൈഖ് അബ്ദുള്ള ആശംസിച്ചു.
WAM/അമൃത രാധാകൃഷ്ണൻ