ബലി പെരുന്നാളിന് മുന്നോടിയായി 686 തടവുകാർക്ക് ദുബായ് ഭരണാധികാരി മാപ്പ് നൽകി

ദുബായ്, 13 ജൂൺ 2024 (WAM) --ബലി പെരുന്നാൾ പ്രമാണിച്ച് ദുബായിലെ ജയിലുകളിൽ നിന്ന് 686 തടവുകാരെ മോചിപ്പിക്കാൻ ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. തടവുകാരുടെ കുടുംബങ്ങൾക്ക് സന്തോഷം നൽകുന്നതിനും പുതിയ ജീവിതം ആരംഭിക്കുന്നതിനും അവരെ അനുവദിക്കുന്നതിനുള്ള മാർഗമാണിതെന്ന് ദുബായ് അറ്റോർണി ജനറൽ എസ്സാം ഇസ്സ അൽ ഹുമൈദാൻ പറഞ്ഞു. ദുബായ് പബ്ലിക് പ്രോസിക്യൂഷനും ദുബായ് പോലീസും ഉത്തരവ് നടപ്പാക്കുന്നതിനുള്ള നിയമനടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

WAM/അമൃത രാധാകൃഷ്ണൻ