അബുദാബി, 2024 ജൂൺ 20 (WAM) -- യുഎഇ മീഡിയ കൗൺസിലിൻ്റെയും ടിക് ടോക്കിൻ്റെയും ആഭ്യമുഖ്യത്തിൽ ടെലികമ്മ്യൂണിക്കേഷൻസ് ആന്‍റ് ഡിജിറ്റൽ ഗവൺമെൻ്റ് റെഗുലേറ്ററി അതോറിറ്റി (ടിഡിആർഎ) "ഫാമിലി ഓൺലൈൻ സേഫ്റ്റി" എന്ന വിഷയത്തിൽ ഒരു മീഡിയ ക്യാമ്പയിന് തുടക്കം കുറിച്ചു.
വെബ്‌സൈറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുമുള്ള സാമൂഹിക അവബോധം വളർത്താനും, കുട്ടികൾക്കും കുടുംബങ്ങൾക്കും സുരക്ഷിതമായ ബ്രൗസിംഗ് രീതികൾ പ്രോത്സാഹിപ്പിക്കാനും ക്യാമ്പയിൻ ലക്ഷ്യമിടുന്നു.
സ്വകാര്യത, ഓൺലൈൻ ഗെയിമിംഗ്, സൈബർ ഭീഷണി, സ്‌ക്രീൻ ടൈം മാനേജ്‌മെൻ്റ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ഹ്രസ്വ അവബോധ വീഡിയോകൾ ക്യാമ്പെയ്‌നിൽ അവതരിപ്പിക്കുന്നു.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേർസ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള അനുഭവങ്ങൾ പങ്കിടുകയും, സുരക്ഷിതമായ ഉപയോഗ രീതികളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു.
രാജ്യത്തുടനീളമുള്ള സിനിമാശാലകൾ, തിയേറ്ററുകൾ, ടെലിവിഷൻ ചാനലുകൾ എന്നിവ ഈ പ്രചാരണത്തെ പിന്തുണയ്ക്കുന്നു.
യുഎഇയുടെ തത്വങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധമായ ഡിജിറ്റൽ മീഡിയ ഉള്ളടക്കത്തിൽ നിന്ന് കുട്ടികളെയും കുടുംബങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ക്യാമ്പെയ്‌നുണ്ടെന്ന് യുഎഇ മീഡിയ കൗൺസിൽ സെക്രട്ടറി ജനറൽ മുഹമ്മദ് സയീദ് അൽ ഷെഹി അഭിപ്രായപ്പെട്ടു.
കുടുംബങ്ങളെയും കുട്ടികളെയും സംരക്ഷിക്കുന്നതിന് ഡിജിറ്റൽ കമ്മ്യൂണിറ്റികളെ ശാക്തീകരിക്കുന്നതിനുള്ള ക്യാമ്പെയ്‌നെ ടിക് ടോക്ക് പബ്ലിക് പോളിസി മേധാവി ജിനാൻ അൽ-ഹാഷ്‌ലി അഭിനന്ദിച്ചു.