അബുദാബി, 2024 ജൂലൈ 01 (WAM) - യുഎഇ ഗവൺമെൻ്റിൻ്റെ സീറോ ബ്യൂറോക്രസി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് യുഎഇ സെൻട്രൽ ബാങ്ക്(സിബിയുഎഇ) . സാമ്പത്തിക മേഖലയിൽ സീറോ ബ്യൂറോക്രസി നടപ്പിലാക്കി സർക്കാർ പ്രവർനങ്ങൾ കൂടുതൽ സുതാര്യമാക്കുകയാണ് ലക്ഷ്യം.
ഗവൺമെൻ്റ് നടപടിക്രമങ്ങളിൽ ഉദ്യോഗസ്ഥ ഇടപെടലുകളെകുറിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാൻ ലക്ഷ്യം വെച്ചുള്ളതാണ് പദ്ധതി.
യുഎഇ സെൻട്രൽ ബാങ്കും, പ്രധാനമന്ത്രിയുടെ ഓഫീസും സീറോ ബ്യൂറോക്രസി പ്രോഗ്രാം നടപ്പിലാക്കുന്നതിനുള്ള ചർച്ച നടത്തി.
സീറോ ബ്യൂറോക്രസിയിലൂടെ 2,000 സർക്കാർ നടപടിക്രമങ്ങൾ ഒഴിവാക്കുകയും, നടപടി ക്രമങ്ങളുടെ സമയപരിധി 50 ശതമാനമായി കുറച്ചും, അനാവശ്യമായ എല്ലാ പ്രക്രിയകളും നീക്കം ചെയ്തും സർക്കാർ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുയാണ് പദ്ധതിയുടെ ലക്ഷ്യം.
നടപടിക്രമങ്ങൾ ലഘൂകരിക്കുകയും, സേവനങ്ങൾ വേഗത്തിലാക്കുകയും സർക്കാർ നടപടിക്രമങ്ങളുടെ പുതിയ മാതൃകകൾ നവീകരിക്കുകയും ചെയ്തുകൊണ്ട് ബ്യൂറോക്രസി ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങളും പദ്ധതികളും ചർച്ച ചെയ്തു.
യുഎഇ സെൻട്രൽ ബാങ്ക് യൂത്ത് കൗൺസിലും ഹാപ്പിനസ് കമ്മിറ്റിയും സീറോ ഗവൺമെൻ്റ് ബ്യൂറോക്രസി പ്രോഗ്രാം നടപ്പിലാക്കുന്നതിന് ജീവനക്കാർക്കും വകുപ്പുകൾക്കുമിടയിലെ ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നു.
യുഎഇയുടെ ‘ഞങ്ങൾ യുഎഇ 2031’ എന്ന ലക്ഷ്യത്തെ പിന്തുണച്ചുകൊണ്ട് സാമ്പത്തിക മേഖലയിൽ സംയോജിതവും നൂതനവുമായ ഒരു സർക്കാർ ഇക്കോസിസ്റ്റം സൃഷ്ടിക്കാൻ സീറോ ബ്യൂറോക്രസി പ്രോഗ്രാം സഹായിക്കുമെന്ന് യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബലാമ വ്യക്തമാക്കി.