ഒമ്പതാമത് സൂഖ് അൽ ജുബൈൽ ഡേറ്റ് ഫെസ്റ്റിവലിന് തുടക്കമായി

ഷാർജ, 2 ജൂലൈ 2024 (WAM) -- ഒമ്പതാമത് വാർഷിക സൂഖ് അൽ ജുബൈൽ ഡേറ്റ് ഫെസ്റ്റിവലിന് ഷാർജയിൽ തുടക്കമായി. കട ഉടമകളുടെയും നിരവധി ബാഹ്യ പങ്കാളികളുടെയും വിപുലമായ പങ്കാളിത്തതോടെ നടക്കുന്ന മേള സെപ്റ്റംബർ അവസാനം വരെ നീളും.

പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും വേണ്ടിയുള്ള ഒരു സുപ്രധാന ഇവന്റാണ് മേളയെന്ന് ഷാർജ സിറ്റി മാർക്കറ്റ്‌സ് ഡയറക്ടർ എഞ്ചിനീയർ അബ്ദുല്ല അൽ ഷംസി, അഭിപ്രായപ്പെട്ടു. ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ ഈന്തപ്പഴം ഉൾപ്പെടെയുള്ള ദേശീയ ഉൽപന്നങ്ങളെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഷാർജയുടെ താൽപ്പര്യത്തിൻ്റെ ചട്ടക്കൂടിലാണ് ഈ മേള സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സന്ദർശകരുടെ വൈവിധ്യമാർന്ന അഭിരുചികൾ നിറവേറ്റുന്നതിനായി ഫെസ്റ്റിവൽ വിവിധ തരം ഈത്തപ്പഴങ്ങൾ പ്രദർശിപ്പിക്കുന്നു.