മൂന്നാമത് ജി20 ഷെർപ്പകളുടെ യോഗത്തിൽ യുഎഇ പങ്കെടുത്തു

അബുദാബി, 8 ജൂലൈ 2024 (WAM) -- ബ്രസീലിലെ യുഎഇ അംബാസഡറും ജി20 ഷെർപ്പയുമായ സാലിഹ് അൽ സുവൈദിയുടെ നേതൃത്വത്തിൽ റിയോ ഡി ജനീറോയിൽ നടന്ന ജി 20യുടെ മൂന്നാമത് ഷെർപ്പകളുടെ യോഗത്തിൽ യുഎഇ പങ്കെടുത്തു. ജി20 ഫിനാൻസ് ട്രാക്കിലെ പുരോഗതി, പട്ടിണിയും ദാരിദ്ര്യവും നേരിടാൻ ആഗോള സഖ്യം സ്ഥാപിക്കുന്നതിനുള്ള ടാസ്‌ക്‌ഫോഴ്‌സ്, കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ടാസ്‌ക്‌ഫോഴ്‌സ് എന്നിവ യോഗം ചർച്ച ചെയ്തു.

ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ ലഘൂകരിക്കുന്നതിൽ ജി 20യുടെ പങ്കിനെ കുറിച്ചും ശാശ്വത സമാധാനത്തിനായി സഹകരണത്തിനും അന്താരാഷ്ട്ര പങ്കാളിത്തത്തിനുമുള്ള യുഎഇയുടെ പ്രതിബദ്ധത അൽ സുവൈദി അടിവരയിട്ടു. ജി20-ലെ യുഎഇയുടെ പങ്കാളിത്തം, ബഹുമുഖ സഹകരണത്തിനും എല്ലാ മേഖലകളിലുടനീളമുള്ള അന്താരാഷ്ട്ര മുൻഗണനകൾക്കുമുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.

വളർന്നുവരുന്നതും വികസ്വരവുമായ സമ്പദ്‌വ്യവസ്ഥകളെ പ്രതിനിധീകരിക്കുന്ന സജീവ പ്ലാറ്റ്‌ഫോമുകളിലൂടെ ക്രിയാത്മകമായ സംഭാഷണങ്ങളിൽ ഏർപ്പെടുന്നതിനും അന്താരാഷ്ട്ര ഫോറങ്ങളിലും ഓർഗനൈസേഷനുകളിലും സജീവമായ പങ്കാളിത്തത്തിന് യുഎഇ ശക്തമായ ഊന്നൽ നൽകുന്നു. ഇത് തുടർച്ചയായ മൂന്നാം വർഷമാണ് യുഎഇ ജി20 യോഗത്തിൽ പങ്കെടുക്കുന്നത്.

2011-ൽ ഫ്രാൻസിലും 2020-ൽ സൗദി അറേബ്യയിലും 2022-ൽ ഇന്തോനേഷ്യയിലും 2023-ൽ ഇന്ത്യയിലും അതിഥി രാജ്യമായി പങ്കെടുത്തപ്പോൾ ജി20 യുടെ മുൻഗണനകളോട് ചേർന്നുനിൽക്കുന്ന യുഎഇ സുപ്രധാനവും ഫലപ്രദവുമായ സംഭാവനകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.