12 മാസങ്ങളായി ശരാശരി ആഗോള താപനില 1.5 ഡിഗ്രി സെൽഷ്യസിനു മുകളിൽ

തുടർച്ചയായ 12 മാസമായി ശരാശരി ആഗോള താപനില വ്യവസായിക കാലഘട്ടത്തിന് മുമ്പുള്ളതിനേക്കാൾ 1.5 ഡിഗ്രി സെൽഷ്യസ് കൂടുതലാണെന്ന് യൂറോപ്യൻ യൂണിയൻ്റെ കോപ്പർനിക്കസ് കാലാവസ്ഥ വ്യതിയാന സേവനത്തിൽ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നു. ഈ ഡാറ്റ അനുസരിച്ച് 2024 ജൂണിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. കഴിഞ്ഞ 12 മാസത്തെ (ജൂലൈ 2...