അബുദാബി, 9 ജൂലൈ 2024 (WAM) -- യുഎഇ കാബിനറ്റ് യോഗം ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ അധ്യക്ഷതയിൽ അബുദാബിയിലെ കാസർ അൽ വതാനിൽ നടന്നു. വിദ്യാഭ്യാസ-മനുഷ്യവിഭവശേഷി കൗൺസിൽ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ മേഖലയിലെ കുട്ടികൾ, വിദ്യാർത്ഥികൾ, ജീവനക്കാർ എന്നിവരെ അധ്യയന വർഷം പൂർത്തിയാക്കിയതിൽ യോഗം അഭിനന്ദിച്ചു. അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രധാന തയ്യാറെടുപ്പ് പ്രവർത്തനങ്ങളും യോഗം അവലോകനം ചെയ്തു, ബിരുദധാരികൾക്ക് പ്രൊഫഷണൽ വിജയത്തിനും വിദ്യാർത്ഥികൾക്ക് ശാശ്വത വിജയത്തിനും ആശംസകൾ നേർന്നു.
തന്ത്രപ്രധാനമായ ഭക്ഷ്യ ഉൽപന്നങ്ങളുടെ കരുതൽ ശേഖരം 85% വർദ്ധിപ്പിക്കുക, ധാന്യ സംഭരണ ശേഷി 34% വർദ്ധിപ്പിക്കുക, ലക്ഷക്കണക്കിന് ടൺ അടിയന്തര സംഭരണ ശേഷി നൽകുക, അന്താരാഷ്ട്ര പങ്കാളിത്ത കരാറുകളിൽ ഒപ്പിടുക, ഭക്ഷ്യ സംവിധാനങ്ങളും സുസ്ഥിര കൃഷിയും പ്രോത്സാഹിപ്പിക്കുക തുടങ്ങി യുഎഇ കൗൺസിൽ ഫോർ ഫുഡ് സെക്യൂരിറ്റി 2023-ൽ നിരവധി നേട്ടങ്ങൾ കൈവരിച്ചതായി യോഗം വിലയിരുത്തി.
ഗവേഷണത്തിനും വികസനത്തിനുമുള്ള ദേശീയ മുൻഗണനകൾ,ഗവേഷണത്തിന് ധനസഹായം നൽകുന്നതിനുള്ള ആഗോള ചലഞ്ച് പ്രോഗ്രാമുകൾക്ക്, പ്രത്യേകിച്ച് ജലശുദ്ധീകരണ ഗവേഷണത്തിന് അംഗീകാരം നൽകി. ഈ മേഖലയിലെ ബൗദ്ധിക സ്വത്തവകാശത്തിനുള്ള സമഗ്രമായ തന്ത്രം എന്നിവ സഹിതം 2023-ലെ യുഎഇ റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് കൗൺസിലിൻ്റെ നേട്ടങ്ങളുടെ റിപ്പോർട്ടും അവലോകനം ചെയ്തു.കൂടാതെ, എമിറേറ്റ്സ് ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റിയുടെ പ്രകടന ഫലങ്ങളും ജനറൽ പെൻഷൻസ് ആൻഡ് സോഷ്യൽ സെക്യൂരിറ്റി അതോറിറ്റിയുടെ സാമ്പത്തിക ഫലങ്ങളും യോഗം വിലയിരുത്തി.
ദേശീയ ഫാമുകളുടെ സുസ്ഥിരത വർദ്ധിപ്പിക്കുക എന്ന സംരംഭത്തിലൂടെ പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യോത്പന്നങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ വാങ്ങുന്ന ഉൽപ്പന്നങ്ങളുടെ ശതമാനം കൗൺസിൽ 59.2% ആയും, ഗുണഭോക്തൃ ഫാമുകളുടെ എണ്ണം 1,260 ആയും ഉയർത്തി.
യുഎഇയിലെ എമിറേറ്റ്സ് ഹെൽത്ത് സർവീസസുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ആരോഗ്യ സൗകര്യങ്ങൾക്കുള്ളിലെ അടിയന്തര അറ്റകുറ്റപ്പണികൾക്കും, മാധ്യമ സേവനങ്ങൾ സാംസ്കാരിക മന്ത്രാലയത്തിൽ നിന്ന് യുഎഇ മീഡിയ കൗൺസിലിലേക്ക് മാറ്റുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി.
കമ്മറ്റി ഓഫ് സർവീസസ് ട്രേഡ് മെഷർമെൻ്റ് പരിഷ്‌കരിക്കുന്നതിനും സേവന ട്രേഡ് മെഷർമെൻ്റ് കമ്മിറ്റിയുടെ പേര് 'ബാലൻസ് ഓഫ് പേയ്‌മെൻ്റ് തയ്യാറാക്കുന്നതിനുള്ള യുഎഇ കമ്മിറ്റി' എന്നാക്കി മാറ്റുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി. ഡാറ്റ സ്രോതസ്സുകൾ തിരിച്ചറിയുന്നതിനും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിക്കുന്നതിനുമുള്ള ഉത്തരവാദിത്തം സമിതിക്കായിരിക്കുമെന്നും യോഗം വ്യക്തമാക്കി.
വാഹനങ്ങളിലെ എമർജൻസി കമ്മ്യൂണിക്കേഷൻസ് പ്രതികരണ സമയം 40% കുറയ്ക്കാനും റോഡ് മരണങ്ങൾ 2-10% വരെയും ഗുരുതരമായ പരിക്കുകൾ 2-45% വരെയും കുറയ്ക്കുന്നതിനുള്ള സാങ്കേതിക നിയന്ത്രണങ്ങൾക്ക് യുഎഇ കാബിനറ്റ് അംഗീകാരം നൽകി. രാജ്യത്തിൻ്റെ ആഗോള റാങ്കിംഗ് ശക്തിപ്പെടുത്താനും അടിയന്തര കോളുകളോടുള്ള പ്രതികരണ സമയം മെച്ചപ്പെടുത്താനും ഈ നീക്കം ലക്ഷ്യമിടുന്നു. കൂടാതെ, പരിസ്ഥിതി സംരക്ഷണവും ഉപഭോക്തൃ സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഡിറ്റർജൻ്റുകൾ നിയന്ത്രിക്കുന്നതിനുള്ള യുഎഇ നിയമം കാബിനറ്റ് അപ്ഡേറ്റ് ചെയ്തു.
ഇൻ്റർനാഷണൽ കെമിസ്ട്രി ഒളിമ്പ്യാഡ്‌സ്, ഏഴാമത് അറബ് കോംപറ്റീഷൻ ഫോറം 2026, അഞ്ചാമത് സയൻ്റിഫിക് മിഡിൽ ഈസ്റ്റ് വെറ്ററിനറി കോൺഫറൻസ് എന്നിവ സംഘടിപ്പിക്കുന്നതിന് യുഎഇ കാബിനറ്റ് അംഗീകാരം നൽകി. 2007 നെയ്‌റോബി ഇൻ്റർനാഷണൽ കൺവെൻഷനിലേക്ക് രാജ്യത്തിൻ്റെ പ്രവേശനത്തിനും യുഎഇയും കൊളംബിയയും തമ്മിലുള്ള സമഗ്ര സാമ്പത്തിക കരാറിൻ്റെ അംഗീകാരത്തിനും മന്ത്രിസഭ അംഗീകാരം നൽകി. അറബ് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ഡെവലപ്‌മെൻ്റ് ആസ്ഥാനം ദുബായിലേക്ക് മാറ്റുന്നത് ഉൾപ്പെടെ ഏഴ് അന്താരാഷ്ട്ര പരിപാടികളിലും കോൺഫറൻസുകളിലും യുഎഇ പങ്കെടുത്തിന്റെ റിപ്പോർട്ടുകൾ യോഗം അവലോകനം ചെയ്തു.
ഇസ്ലാമിക് ഡെവലപ്‌മെൻ്റ് ബാങ്കിൻ്റെ വാർഷിക യോഗങ്ങൾ, ദോഹ ഡയലോഗ്, 112-ാമത് ഇൻ്റർനാഷണൽ ലേബർ കോൺഫറൻസ്, 2024 ലെ അറബ് ഇൻ്റർനാഷണൽ ബാങ്കിംഗ് സമ്മിറ്റ്, ഇൻ്റർനാഷണൽ വിമൻസ് ഫോറം തുടങ്ങി വിവിധ അന്താരാഷ്ട്ര പരിപാടികളിൽ യുഎഇയുടെ പങ്കാളിത്തം ചർച്ച ചെയ്യപ്പെട്ടു. 2023-ലെ വേൾഡ് എനർജി കൗൺസിലിലെ യുഎഇ ദേശീയ അംഗ സമിതി വേൾഡ് എനർജി ട്രൈലെമ്മ ഇൻഡക്‌സിൻ്റെ വികസനം ഉൾപ്പെടെയുള്ള സുപ്രധാന പദ്ധതികൾ യോഗത്തിൽ അവതരിപ്പിച്ചു. എമിറേറ്റ്‌സ് ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റിയുടെയും ജനറൽ പെൻഷൻസ് ആൻഡ് സോഷ്യൽ സെക്യൂരിറ്റി അതോറിറ്റിയുടെ ഡയറക്ടർ ബോർഡിൻ്റെയും പ്രകടന റിപ്പോർട്ടും മന്ത്രിസഭ അവലോകനം ചെയ്തു.