അബുദാബി, 2024 ജൂലൈ 10 (WAM) -- പരിസ്ഥിതി ഏജൻസി) അബുദാബി പദ്ധതിയുടെ ആദ്യ ഘട്ടപുരോഗതി വിലയിരുത്തി. പരിസ്ഥിതി ശതാബ്ദി 2071 ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുള്ള യാത്രയുടെ ഭാഗമാണ് 2023-2025 പ്രവർത്തന പദ്ധതി.
എമിറേറ്റിൻ്റെ പാരിസ്ഥിതികവും സുസ്ഥിരവുമായ അജണ്ട നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തമുള്ള അതോറിറ്റി എന്ന നിലയിൽ ഇഎഡി 2071-ഓടെ സുസ്ഥിര പരിസ്ഥിതി നോടാനുള്ള സർക്കാരിൻ്റെ അഭിലാഷങ്ങൾ കൈവരിക്കാൻ ശ്രമിക്കുന്നു.
അന്താരാഷ്‌ട്ര പങ്കാളിത്തത്തിലൂടെ 2071-ലെ ശതാബ്ദി ലക്ഷ്യങ്ങൾ കൈവരിക്കാൻ 18 രാജ്യങ്ങളിലായി 14 പ്രോഗ്രാമുകൾ വിജയകരമായി നടപ്പാക്കിയതായി ഇഎഡിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷെയ്ഖ അൽ മസ്‌റൂയി അറിയിച്ചു.
അബുദാബിയുടെ വൈബ്രൻ്റ് എമിറേറ്റ്ൻ്റ ഭാഗമായി ഡ്രോൺ ഉപയോഗിച്ച് ഒരു ദശലക്ഷത്തിലധികം കണ്ടൽ വിത്തുകൾ നട്ടുപിടിപ്പിക്കുകയും പവിഴപ്പുറ്റുകളുടെ വിസ്തൃതി വർദ്ധിപ്പിക്കുകയും അക്വാകൾച്ചർ പ്ലാൻ വികസിപ്പിക്കുകയും ചെയ്തു.
സുസ്ഥിരതയിലെ ആഗോള നവീകരണമായ അബുദാബി മറീനാസിൻ്റെ ഇക്കോ മെത്തകൾ സമുദ്രജീവികളെ പിന്തുണയ്ക്കുകയും ആൽഗകൾ, മത്സ്യം, അകശേരുക്കൾ എന്നിവയുൾപ്പെടെ വിവിധ ജീവജാലങ്ങളെ ആതിഥേയമാക്കുകയും ചെയ്യുന്നു.
അബുദാബി മറീനകളിലെ സമുദ്ര പരിസ്ഥിതിയെ പിന്തുണയ്ക്കുന്നതിനായി നിർമ്മിച്ച ഇക്കോ മെത്തകൾ സുസ്ഥിരത മേഖലയിലെ നവീകരണത്തിനുള്ള ആഗോള അവാർഡ് നേടി.
മണ്ണിൻ്റെയും വെള്ളത്തിൻ്റെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്, മനുഷ്യജീവിതം നിലനിർത്താൻ സഹായിക്കുന്നതിന്, അബുദാബിയിൽ സുസ്ഥിര കാർഷിക വികസനത്തിനായി ഒരു സമഗ്ര പദ്ധതി രൂപീകരിച്ചു. ഇതിൻ്റ ഭാഗമായി റീസൈക്കിൾ ചെയ്ത ജലത്തിൻ്റെ ഉപയോഗം 72 ശതമാനമായി വർദ്ധിച്ചു, ഭൂഗർഭജലത്തിൻ്റെ ഉപയേഗം കുറയ്ക്കുന്നതിന് 7,600 ഫാമുകളിൽ ഡീസാലിനേറ്റഡ് വെള്ളം ഉപയോഗിക്കാനുള്ള നിർദ്ദേശം നൽകി.
ജലത്തിൻ്റെ ദുരുപയോഗങ്ങൾ നിയന്ത്രിക്കുന്നതിന് അബുദാബിയിലെ ജില്ലാ കൂളിംഗ് പ്ലാൻ്റുകളിലുടനീളം വാട്ടർ മാനേജ്‌മെൻ്റ് നയം പുറപ്പെടുവിക്കും.
എല്ലാ യാത്രക്കാർക്കും ശുദ്ധവും ആരോഗ്യകരവുമായ വായു ഉറപ്പാക്കാൻ 33 കിലോമീറ്റർ മൈക്രോ ട്രാൻസ്‌പോർട്ടേഷൻ പാതയും അൽ ഹുദൈരിയത്ത് ദ്വീപിൽ ഒരു എയർ പ്യൂരിഫിക്കേഷൻ ടവറും സ്ഥാപിച്ചു.
ഇഎഡിയുടെ എയർ ക്വാളിറ്റി മോഡലിംഗ് സംവിധാനങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്, കൂടാതെ 40 ഫാക്ടറികൾ എമിറേറ്റിൻ്റെ നിരീക്ഷണ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു.
സമഗ്രമായ വിശകലനങ്ങൾ, പ്രാദേശികവും അന്തർദേശീയവുമായ സഹകരണം, സർവ്വകലാശാലകളുമായുള്ള പങ്കാളിത്തം എന്നിവ പ്രയോജനപ്പെടുത്തി വായു മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും നേരിടാൻ അബുദാബി ഒരു "വൺ ഹെൽത്ത് സിസ്റ്റം" വികസിപ്പിച്ചെടുത്തു. വിദ്യാഭ്യാസവും പരിസ്ഥിതി അവബോധവും പ്രോത്സാഹിപ്പിക്കുന്നതിനായി മിഡിൽ ഈസ്റ്റിൽ ആറ് സുസ്ഥിര ടൂറിസം മാർഗ്ഗനിർദ്ദേശങ്ങളും സൗജന്യ ഗ്രീൻ ഇ-ലേണിംഗ് പ്ലാറ്റ്‌ഫോമും ആരംഭിച്ചു.
സുസ്ഥിര വികസനത്തിൻ്റ ഭാഗമായി നാനൂറ് പ്രസിദ്ധീകരണങ്ങൾ ഡിജിറ്റൽ കോപ്പികളാക്കി മാറ്റുകയും രണ്ട് പരിസ്ഥിതി ബോധവൽക്കരണ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ഒരു സുസ്ഥിര സംരംഭം മത്സരം സ്ഥാപിക്കുകയും ചെയ്തു.
2,000-ത്തിലധികം സർക്കാർ ജീവനക്കാർ ഹരിത വികസന നയങ്ങളെക്കുറിച്ചുള്ള ഓൺലൈൻ കോഴ്‌സ് പൂർത്തിയാക്കി.
15 യുവ കേഡർമാർക്ക് സമുദ്രഗവേഷണത്തിൽ പരിശീലനം നൽകുന്നതിനു പുറമേ, മത്സ്യങ്ങളുടെ സന്തുലിതാവസ്ഥകളെക്കുറിച്ചുള്ള ക്ലാസുകളും നൽകും.അറേബ്യൻ ഗൾഫ് മേഖലയിൽ നിന്ന് വെസ്റ്റേൺ ഓസ്പ്രേയുടെ കൂട്ടത്തെയും കണ്ടെത്തിയിരുന്നു.എമിറേറ്റിലെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിൽ നിന്ന് എട്ട് ഇനം ഡിഗർ പല്ലികളെ കണ്ടെത്തി.