ന്യൂയോർക്ക്, 2024 ജൂലൈ 10 (WAM) – യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ നിന്നുള്ള പ്രതിനിധി സംഘം ചൊവ്വാഴ്ച രാജ്യാന്തര പങ്കാളിത്തത്തിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള ആഗോള പുരോഗതി ത്വരിതപ്പെടുന്നതിനുള്ള യുഎഇയുടെ തന്ത്രപരമായ കാഴ്ചപ്പാട് അവതരിപ്പിച്ചു.
യുഎൻ ഇക്കണോമിക് ആന്‍റ് സോഷ്യൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് ന്യൂയോർക്കിലെ ആസ്ഥാനത്ത് നടക്കുന്ന സുസ്ഥിര വികസന യുഎൻ ഹൈ-ലെവൽ പൊളിറ്റിക്കൽ ഫോറത്തിത്തിലാണ് യുഎഇ സുസ്ഥിര വികസന നയം വ്യക്തമാക്കിയത്.
ഊർജ ലഭ്യത സുഗമമാക്കുന്നതിനും ദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിനടക്കമുള്ള പദ്ധതികളാണ് യുഎഇ പ്രതിനിധികൾ അവതരിപ്പിച്ചത്.
വികസന മുൻഗണനകൾ നിശ്ചയിക്കുന്നതിൽ ഒരു ആഗോള മാതൃക
വികസന മുൻഗണനകൾ തിരിച്ചറിയുന്നതിൽ യുഎഇ ആഗോള മാതൃക സൃഷ്ടിച്ചതായി മത്സര വിജ്ഞാന വിനിമയ ക്യാബിനറ്റ് അഫയേഴ്‌സ് ഡെപ്യൂട്ടി മന്ത്രിയും എസ്‌ഡിജികൾക്കായുള്ള യുഎഇ നാഷണൽ കമ്മിറ്റി ചെയർമാനുമായ ഹിസ് എക്‌സലൻസി അബ്ദുല്ല നാസർ ലൂത്ത പറഞ്ഞു.
യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിനായി യുഎഇ സുസ്ഥിര ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ സ്യഷ്ടിക്കുന്നതിനും ഊർജ, കാലാവസ്ഥാ പരിഹാര മാർഗങ്ങൾ കണ്ടെത്തന്നതിനും തുടങ്ങി യുഎൻ പ്രോഗ്രാമുകൾ, അന്താരാഷ്ട്ര സംഘടനകൾ എന്നിവയുമായി തന്ത്രപരമായ പങ്കാളിത്തം നലനിർത്തും.
യുഎഇ ആരോഗ്യ സംരക്ഷണം, ഊർജോൽപാദനം, കാലാവസ്ഥാ പ്രവർത്തനങ്ങൾ എന്നിവയിൽ വളരെയധികം നിക്ഷേപം നടത്തി, സുസ്ഥിര വികസനത്തിൽ ആഗോള മാത്യകകളാകാൻ യുഎഇക്ക് കഴിയുന്നു. എസ്‌ഡിജികൾ കൈവരിക്കുന്നതിലൂടെ, യുഎഇയുടെ പങ്കാളിത്തം തീവ്രമാക്കുകയും ചെയ്യുമെന്ന് ഹിസ് എക്‌സലൻസി അബ്ദുല്ല നാസർ ലൂത്ത പറഞ്ഞു.
കൂടാതെ ഫോറത്തിൽ യുഎഇയുടെ പങ്കാളിത്തം അടിയന്തിര മുൻഗണനകൾ ഉയർത്തിക്കാട്ടാൻ ലക്ഷ്യമിടുന്നു എന്നും, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ ശേഷി മൂന്നിരട്ടിയാക്കുന്നു
ദുബായിൽ നടന്ന കോപ്28-ൽ 2030-ഓടെ പുനരുപയോഗ ഊർജ ശേഷി മൂന്നിരട്ടിയാക്കാനും ഊർജ കാര്യക്ഷമത ഇരട്ടിയാക്കാനുമുള്ള പ്രതിബദ്ധത പ്രതിനിധി സംഘം ചർച്ച ചെയ്തു.
കാലാവസ്ഥയും ആരോഗ്യ സംരക്ഷണവും
ലോകാരോഗ്യ സംഘടനയുമായി (ഡബ്ല്യുഎച്ച്ഒ) സഹകരിച്ച്, യുഎഇ പ്രതിനിധി സംഘം കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതം ലഘൂകരിക്കുന്നതിനും ആഗോള ആരോഗ്യ സംരക്ഷണ ഫലങ്ങൾ വർദ്ധിപ്പിക്കുന്നതിനുമുള്ള ഒരു സെഷൻ സംഘടിപ്പിച്ചു.