പുരാവസ്തു ഖനനത്തിന് ശാസ്ത്രീയ പിന്തുണ നൽകാൻ കൈക്കോർത്ത് ദുബായ് കൾച്ചറും ഖലീഫ സർവകലാശാലയും

ദുബായിലെ പുരാവസ്തു ഉത്ഖനനങ്ങളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനും വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിനുമായി ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി ഖലീഫ സയൻസ് ആൻഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റിയുമായി ധാരണാപത്രം ഒപ്പുവച്ചു. സറൂഖ് അൽ ഹദീദ്, അൽ അഷൂഷ് സൈറ്റുകളിൽ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനും അവരുടെ കണ്ടെത്തലുകളെക്കുറിച്...