മൊഗാദിഷുവിലുണ്ടായ ഭീകരാക്രമണത്തെ യുഎഇ അപലപിച്ചു

അബുദാബി, 15 ജൂലൈ 2024 (WAM) -- നിരവധി മരണങ്ങൾക്കും പരിക്കുകൾക്കും കാരണമായ സൊമാലിയയിലെ മൊഗാദിഷുവിൽ നടന്ന ഭീകരാക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായി സുരക്ഷയും സ്ഥിരതയും തകർക്കുന്ന എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും യുഎഇ തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സൊമാലിയയിലെ ഗവൺമെൻ്റിനോടും ജനങ്ങളോടും ഈ ദുരിതത്തിന് ഇരയായവരുടെ കുടുംബങ്ങളോടും മന്ത്രാലയം അനുശോചനം അറിയിച്ചു, പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.