ലുസൈലിയിലെ ജലസംഭരണി കമ്മീഷൻ ചെയ്ത് ദുബായ് ഇലക്ട്രിസ്റ്റി ആൻഡ് വാട്ടർ അതോറിറ്റി

ദുബായ്, 2024 ജൂലൈ 16 (WAM) -- ലുസൈലിയിലെ 6 കോടി ഇംപീരിയൽ ഗാലൻ വെള്ളം ഉൾക്കൊള്ളുന്ന ജലസംഭരണി ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) കമ്മീഷൻ ചെയ്തു.

60 ദശലക്ഷം ഇംപീരിയൽ ഗാലൻ (എംഐജി) സംഭരണ ​​ശേഷിയുള്ള ഈ പദ്ധതിക്ക് 157.4 ദശലക്ഷം യുഎഇ ദിർഹമാണ് ചെലവ് വരുന്നത്.

2025-ഓടെ ദുബായിലെ ജലസംഭരണിയുടെ ശേഷി 1121.3 ദശലക്ഷം ഗാലൻ ആക്കി വർധിപ്പിക്കാൻ ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) എംഡിയും സിഇഒയുമായ മുഹമ്മദ് അൽ തായറിൻ്റെ നേതൃത്വത്തിലുള്ള സംഘം പദ്ധതിയിടുന്നു.

ദുബായി ജല ശൃംഖലയുമായി ബന്ധിപ്പിച്ച് ഭാവിയിലെ വർദ്ധിച്ചുവരുന്ന ജല ആവശ്യകത നിറവേറ്റാനും സുസ്ഥിര വികസനത്തെ പിന്തുണയ്ക്കുന്നതിനുമായി എൻഖാലിയിലെ 120 എംഐജി ജലസംഭരണിയും ദേവ കമ്മീഷൻ ചെയ്തിരുന്നു.