റാസൽഖൈമയിൽ ആദ്യ അന്താരാഷ്ട്ര നിർമ്മാണ യൂണിറ്റുമായി ബിർളയുടെ എക്സ്പ്രോ ഇന്ത്യ ലിമിറ്റഡ്

റാസൽഖൈമ, 16 ജൂലൈ 2024 (WAM) --ബിർള കമ്പനിയുടെ ഭാഗവും കപ്പാസിറ്ററുകൾക്കായുള്ള ഡൈഇലക്‌ട്രിക് ഫിലിമുകളുടെ നിർമ്മാതാക്കളായ എക്‌സ്‌പ്രോ ഇന്ത്യ ലിമിറ്റഡ് അതിൻ്റെ ആദ്യത്തെ ആഗോള നിർമ്മാണ യൂണിറ്റ് റാസൽഖൈമയിൽ സ്ഥാപിക്കാൻ ഒരുങ്ങുന്നു. 100 മില്യൺ ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന ഗ്രീൻഫീൽഡ് പ്രോജക്റ്റ് അടുത്ത വർഷം രണ്ടാം പാദത്തിൽ പ്രവർത്തനം ആരംഭിക്കും. പ്രതിവർഷം 4,500 ടൺ ഡൈഇലക്‌ട്രിക് ഫിലിമുകൾ നിർമ്മിക്കുന്ന ഈ സൗകര്യം എക്‌സ്‌പ്രോയുടെ മൊത്തം ശേഷിയുടെ 33% സംഭാവന ചെയ്യുകയും 80 ഓളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ആഗോള സാന്നിധ്യം വിപുലീകരിക്കാനുള്ള കമ്പനിയുടെ തന്ത്രത്തിൻ്റെ ഭാഗമാണ് പുതിയ സംരംഭം.

നിലവിലുള്ള കമ്പനികളിൽ നിന്നുള്ള ഫീഡ്‌ബാക്കും പ്രഥമിക വിലയിരുത്തലുകളും കണക്കിലെടുത്താണ് കമ്പനി അതിൻ്റെ നിർമ്മാണ യൂണിറ്റിനായി റാസൽഖൈമ തിരഞ്ഞെടുത്തത്.

റാസൽ ഖൈമയുടെയും യുഎഇയുടെയും ശക്തമായ അന്താരാഷ്ട്ര കണക്റ്റിവിറ്റി പ്രദർശിപ്പിക്കുന്ന പുതിയ കമ്പനി യുഎസ്എ, യൂറോപ്പ്, ഫാർ ഈസ്റ്റ് എന്നിവിടങ്ങളിലെ വിപണികളിലേക്ക് ഉത്‌പന്നങ്ങൾ വിതരണം ചെയ്യും.

യുഎഇയുടെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറും സ്വതന്ത്ര വ്യാപാര കരാറുകളുടെ വിപലീകരണവും പുതിയ വിപണികളിലേക്ക് ടാപ്പ് ചെയ്യാനും കമ്പനിയുടെ സാന്നിധ്യം വിപുലീകരിക്കാനും അവസരമൊരുക്കുന്നു.

ആഗോള നിർമ്മാതാക്കൾക്കായി റാസൽ ഖൈമയുടെ തന്ത്രപരമായ നേട്ടങ്ങൾ എടുത്തുകാണിച്ചുകൊണ്ട്, റാസൽഖൈമ സാമ്പത്തിക മേഖല ഗ്രൂപ്പ് സിഇഒ റാമി ജലാദ്,എക്‌സ്‌പ്രോ ഇന്ത്യ ലിമിറ്റഡിനെ അതിൻ്റെ വ്യാവസായിക സമൂഹത്തിലേക്ക് സ്വാഗതം ചെയ്തു. കമ്പനിയുടെ സാന്നിധ്യം എമിറേറ്റിൻ്റെ ബിസിനസ് ഇക്കോസിസ്റ്റം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.