ഗാസയിലെ കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്കായി ടെൻ്റുകൾ സ്ഥാപിച്ച് യുഎഇ

അബുദാബി, 2024 ജൂലൈ, 22 (WAM) – യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ഗാസ ജനതയ്ക്കുള്ള യുഎഇയുടെ കരുതൽ തുടരുന്നു. ഷിവൽറസ് നൈറ്റ് 3 ഓപ്പറേഷനിലൂടെ നുസൈറാത്ത് ക്യാമ്പിലുള്ള പലസ്തീൻ കുടുംബങ്ങൾക്ക് ടെൻ്റുകൾ ഉൾപ്പെടെയുള്ള ദുരിതാശ്വാസ സഹായങ്ങൾ വിതരണം ചെയ്യുന്നത് തുടരുമെന്നും കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അഭയ കേന്ദ്രം ഒരുക്കുമെന്നും യുഎഇ പ്രഖ്യാപിച്ചു.

ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3 വഴി യുഎഇ ഏകദേശം 13,000-ലധികം ടെൻ്റുകകളാണ് നിർമ്മിച്ച് നൽകിയത്. കുടിയൊഴിപ്പിക്കപ്പെട്ട പലസ്തീൻ കുടുംബങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിനായി യുഎഇ മാനുഷിക സഹായം നൽകുകയും ഗാസ മുനമ്പിൽ ദുരിതാശ്വാസ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യുന്നു.