പൗരന്മാർക്ക് 'വിവാഹ വായ്പ' സംരംഭവുമായി അബുദാബി സോഷ്യൽ സപ്പോർട്ട് അതോറിറ്റി

അബുദാബി, 23 ജൂലൈ 2024 (WAM) -- അബുദാബി ഫാമിലി വെൽബീയിംഗ് സ്ട്രാറ്റജിയുടെയും എമിറാത്തി ഫാമിലി ഗ്രോത്ത് പ്രോഗ്രാമിൻ്റെയും ഭാഗമായി അബുദാബി സോഷ്യൽ സപ്പോർട്ട് അതോറിറ്റി (എസ്എസ്എ) വിവാഹ ലോൺ സംരംഭം ആരംഭിച്ചു. പുതുതായി വിവാഹിതരായ യുഎഇ പൗരന്മാർക്ക് ഈ സംരംഭം 150,000 ദിർഹം വരെ പലിശ രഹിത വായ്പ വാഗ്ദാനം ചെയ്യുന്നു. അബുദാബിയിലെ പൗരന്മാരെ അവരുടെ വിവാഹങ്ങൾക്ക് സുരക്ഷിതമായ സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കുന്നതിനും ശക്തവും സുസ്ഥിരവുമായ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിര വികസനത്തിനും പിന്തുണ നൽകാനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

“കുടുംബ ഐക്യം ശക്തിപ്പെടുത്തുന്നതിനും ജനസംഖ്യാ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും സ്ഥിരതയുള്ള കുടുംബങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനുമുള്ള അബുദാബി സർക്കാരിൻ്റെ സമർപ്പണത്തെയാണ് ഈ സംരംഭം അടിവരയിടുന്നത്. ഇത് എമിറാത്തി കുടുംബ സ്ഥിരത ശക്തിപ്പെടുത്തുന്നതിനും നല്ല സാമൂഹിക സ്വാധീനം വർദ്ധിപ്പിക്കുന്നതിനുമുള്ള എസ്എസ്എയുടെ തന്ത്രവുമായ യോജിക്കുന്നു," അബുദാബി സോഷ്യൽ സപ്പോർട്ട് അതോറിറ്റിയുടെ ഡയറക്ടർ ജനറൽ അബ്ദുല്ല അൽ അമേരി പറഞ്ഞു.

യുഎഇയുടെ പൈതൃകത്തിനും വിവാഹ പാരമ്പര്യത്തിനും അനുസൃതമായി വിവാഹം കഴിക്കാൻ യുവാക്കളെ ഈ സംരംഭം പ്രോത്സാഹിപ്പിക്കുന്നു, ഇത് ശക്തവും സ്ഥിരതയുള്ളതും കെട്ടുറപ്പുള്ളതുമായ ഒരു കുടുംബ നിർമ്മാണത്തെ പരിപോഷിപ്പിക്കുന്നു. വിവാഹസമയത്ത് ഭാര്യക്ക് കുറഞ്ഞത് 18 വയസ്സും, ഭർത്താവിന് 21 വയസ്സ് പ്രായവും അബുദാബിയിൽ നിന്ന് പുറത്തിറക്കിയ ഫാമിലി ബുക്ക് കൈവശമുള്ള വിവാഹിതരായ യുഎഇ പൗരന്മാർക്ക് ഈ സംരംഭം ലഭ്യമാണ്.