അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവൽ വ്യാഴാഴ്ച ആരംഭിക്കും

അബുദാബി, 24 ജൂലൈ 2024 (WAM) --ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിക്കുന്ന എട്ടാമത് അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവൽ നാളെ എക്‌സ്‌പോ അൽ ദൈദിൽ ആരംഭിക്കും. ജൂലൈ 28 വരെ നീളുന്ന മേളയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഈത്തപ്പഴ ഇനങ്ങൾ പ്രദർശിപ്പിക്കും. വിപണനത്തിനും ബിസിനസ്സ് ഇടപാടുകൾക്കുമുള്ള അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഫെസ്റ്റിവലിൽ പ്രാദേശിക കർഷകർക്കായി നിരവധി പരിപാടികളും, മത്സരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കി.

ഈന്തപ്പന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഈന്തപ്പനകളെ കീടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും വാണിജ്യ ഇനങ്ങൾ വിപുലീകരിക്കുന്നതിനും ഈന്തപ്പന ഫാം ഉടമകളെ പ്രോത്സാഹിപ്പിക്കാനാണ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത്.