ഇൻവെസ്റ്റോപ്പിയ ഗ്ലോബൽ ടോക്‌സ് ചെന്നൈയിൽ ആരംഭിച്ചു

അബുദാബി, 24 ജൂലൈ 2024 (WAM) -- പുതിയതും സുസ്ഥിരവുമായ മേഖലകളിൽ യുഎഇയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി ഇൻവെസ്‌റ്റോപ്പിയ ഗ്ലോബൽ ടോക്ക്‌സ്, ചെന്നൈയിൽ ആരംഭിച്ചു.

തമിഴ്‌നാട് സർക്കാരിൻ്റെയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെയും (സിഐഐ) സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ നിക്ഷേപകർ, സംരംഭകർ, സാമ്പത്തിക വിദഗ്ധർ, പ്രമുഖ യുഎഇ, ഇന്ത്യൻ സ്വകാര്യ മേഖലാ കമ്പനികളുടെ പ്രതിനിധികൾ തുടങ്ങി 300-ലധികം പേർ പങ്കെടുത്തു. ചടങ്ങിൽ സാമ്പത്തിക മന്ത്രിയും ഇൻവെസ്റ്റോപ്പിയ ചെയർമാനുമായ അബ്ദുല്ല ബിൻ തൗഖ് അൽ മർരി, സംരംഭകത്വ സഹമന്ത്രി ആലിയ ബിൻത് അബ്ദുല്ല അൽ മസ്റൂയി, യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ എന്നിവരുൾപ്പെടെ വിവിധ ഉദ്യോഗസ്ഥർ പങ്കെടുത്തു.

പുതിയതും സുസ്ഥിരവുമായ സാമ്പത്തിക മേഖലകളിലെ നിക്ഷേപവും വിപുലീകരണവും പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാരുകളുമായും സ്വകാര്യമേഖലയുമായും ഉൽപ്പാദനപരമായ സാമ്പത്തിക പങ്കാളിത്തം സുഗമമാക്കുന്നതിനുമാണ് പരിപാടി ലക്ഷ്യമിടുന്നത്. വളർന്നുവരുന്ന വിപണികളിലെ സാമ്പത്തിക, നിക്ഷേപ സാധ്യതകളെക്കുറിച്ചുള്ള സംവാദങ്ങളും സെഷനുകളും അവതരിപ്പിക്കുന്ന ഇൻവെസ്റ്റോപ്പിയ കഴിഞ്ഞ മൂന്ന് വർഷമായി 11-ലധികം ആഗോള വിപണികളിൽ സംഘടിപ്പിക്കപ്പെട്ടു. യുഎഇയും ഇന്ത്യയും തമ്മിൽ സുസ്ഥിര സാമ്പത്തിക മാതൃക സ്വീകരിക്കുന്നതിനായി സർക്കാർ, സ്വകാര്യ മേഖലകളിൽ ഈ കാഴ്ചപ്പാട് പിന്തുണയ്ക്കാനും ഇൻവെസ്റ്റോപ്പിയ പ്രോത്സാഹിപ്പിക്കുന്നു.

2022-ൽ ഇരു രാജ്യങ്ങളും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവച്ചത്തിനു ശേഷം കഴിഞ്ഞ വർഷം യുഎഇയുടെ എണ്ണ ഇതര ജിഡിപി 6.2 ശതമാനവും ഇന്ത്യയുടേത് 8.4 ശതമാനവുമാണ്. ഇലക്ട്രിക് വാഹനങ്ങൾ, പ്രോഗ്രാമിംഗ്, മെഡിക്കൽ ടൂറിസം, സുസ്ഥിര ഉൽപ്പാദനം, ഡാറ്റാ സെൻ്ററുകൾ, ഫിൻടെക് തുടങ്ങിയ പുതിയ മേഖലകളിൽ ശക്തമായ സാമ്പത്തിക അടിത്തറയുള്ളതിനാലാണ് ഇൻവെസ്റ്റോപ്പിയ ഗ്ലോബൽ ചർച്ചകൾക്കുള്ള വേദിയായി ചെന്നൈയെ തിരഞ്ഞെടുത്തത്.

ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാന പങ്കാളിയായ എസ്എംഇ മേഖല വികസിപ്പിക്കുന്നതിന് യുഎഇ ഗണ്യമായ പ്രാധാന്യം നൽകുന്നുണ്ടെന്ന് സംരംഭകത്വമന്ത്രി ആലിയ അബ്ദുല്ല അൽ മസ്‌റൂയി പറഞ്ഞു. ഇന്ന് യുഎഇയിലെ എല്ലാ സ്വകാര്യമേഖലാ കമ്പനികളിലും 94% വരുന്ന എസ്എംഇകൾ യുഎഇയുടെ ജിഡിപിയിൽ 40% സംഭാവന ചെയ്യുന്നു. 2030-ഓടെ രാജ്യത്തെ വിപണികളിൽ പ്രവർത്തിക്കുന്ന എസ്എംഇകളുടെ എണ്ണം ഒരു ദശലക്ഷമായി ഉയർത്താൻ സാമ്പത്തിക മന്ത്രാലയം ലക്ഷ്യമിടുന്നതായും അവർ കൂട്ടിച്ചേർത്തു.

ഇൻവെസ്‌റ്റോപ്പിയ ഗ്ലോബൽ ടോക്‌സിൻ്റെ ഏറ്റവും പുതിയ പതിപ്പ് രണ്ട് രാജ്യങ്ങളിൽ നിന്നുമുള്ള സർക്കാർ ഉദ്യോഗസ്ഥരെയും ബിസിനസുകാരെയും നിക്ഷേപകരെയും ഒരുമിച്ച് കൊണ്ടുവന്ന മൂന്ന് പാനൽ ചർച്ചകൾ നടത്തി. "ഷിഫ്റ്റിംഗ് ജിയോ-പൊളിറ്റിക്കൽ ടൈഡ്സ്: ഇന്ത്യയുടെ ആഗോള സാമ്പത്തിക പങ്കും ചെങ്കടൽ പ്രതിസന്ധിയുടെ ആഘാതവും" എന്ന തലക്കെട്ടിൽ നടന്ന ആദ്യ സെഷൻ, നിലവിലെ ആഗോള സാമ്പത്തിക വെല്ലുവിളികളെ തരണം ചെയ്യാൻ ഇരു രാജ്യങ്ങളും വാഗ്ദാനം ചെയ്യുന്ന അവസരങ്ങളും പ്രാപ്‌തികളും പ്രയോജനപ്പെടുത്തുന്നതിൻ്റെ പ്രാധാന്യം എടുത്തുകാട്ടി. സുസ്ഥിര മേഖലകളിലേക്കുള്ള പരിവർത്തനം സുഗമമാക്കുകയും പരിസ്ഥിതി സൗഹൃദ സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നൂതന സാങ്കേതികവിദ്യകളും നൂതനാശയങ്ങളും ഇരു വിപണികളിലെയും ഘനവ്യവസായങ്ങളെ ഡീകാർബണൈസ് ചെയ്യുന്നതിനുള്ള പ്രധാന സംവിധാനങ്ങളിലും തന്ത്രങ്ങളിലും രണ്ടാമത്തെ സെഷൻ
ശ്രദ്ധ കേന്ദ്രീകരിച്ചു. മൂന്നാം സെഷൻ, 'മെയ്ക്ക് ഇറ്റ് ഇൻ ദ എമിറേറ്റ്സ്', അന്താരാഷ്ട്ര നിക്ഷേപകർക്ക് ആഗോളതലത്തിൽ ഒരു മുൻനിര കേന്ദ്രമെന്ന രാജ്യത്തിൻ്റെ പ്രശസ്തി ഉയർത്തുന്നതിൽ യുഎഇയുടെ വ്യാവസായിക മേഖലയുടെ പ്രാധാന്യം അവലോകനം ചെയ്തു.

യുഎഇ-ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) വിവിധ വ്യാവസായിക മേഖലകളിൽ സ്വകാര്യ മേഖലകൾക്ക് നൽകുന്ന നേട്ടങ്ങൾ സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായികൾ, നിക്ഷേപകർ എന്നിവരുമായുള്ള വട്ടമേശ ചർച്ച ഈ മേഖലയുടെ സാമ്പത്തിക, നിക്ഷേപം, വ്യാപാര സാധ്യതകൾ എന്നിവ
പരിപാടി പര്യവേക്ഷണം ചെയ്തു.