എസ്എംഇകളെ പിന്തുണയ്ക്കുന്നതിനായി ദുബായ് കസ്റ്റംസ് എഐ പ്ലാറ്റ്ഫോം ആരംഭിച്ചു

ദുബായ്, 24 ജൂലൈ 2024 (WAM) --തടസ്സമില്ലാത്ത കസ്റ്റംസ് അനുഭവത്തിനായി എഐ- പവർ സിസ്റ്റങ്ങളും പ്രോഗ്രാമുകളും സൃഷ്ടിക്കാൻ ഡെവലപ്പർമാരെ പ്രാപ്തരാക്കുന്ന ദുബായ് കസ്റ്റംസ് എഐ പ്ലാറ്റ്‌ഫോം തുറമുഖങ്ങൾ, കസ്റ്റംസ്, ഫ്രീ സോൺ കോർപ്പറേഷൻ (പിസിഎഫ്‌സി) ആരംഭിച്ചു. പ്ലാറ്റ്ഫോം ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് പ്രവർത്തിക്കാനും സഹകരിക്കാനുമുള്ള ഇടം നൽകുന്നു,കൂടാതെ അവരുടെ വളർച്ചയ്ക്കും വികസനത്തിനും പിന്തുണ നൽകുന്നു. ഈ സംരംഭം ദുബായ് ഗവൺമെൻ്റിൻ്റെ തന്ത്രപരമായ ലക്ഷ്യങ്ങളുമായി യോജിപ്പിച്ച് ഒരു പ്രമുഖ ആഗോള ഡിജിറ്റൽ നഗരമെന്ന നിലയിൽ ദുബായിയുടെ പ്രശസ്തി ഉയർത്താൻ ലക്ഷ്യമിടുന്നു. പ്ലാറ്റ്ഫോം വാണിജ്യ, ലോജിസ്റ്റിക്സ് വിതരണ ശൃംഖലയെ മെച്ചപ്പെടുത്താനും, വേഗമേറിയതും കാര്യക്ഷമവുമായ പ്രവർത്തനങ്ങൾ ഉറപ്പാക്കാനും ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നു.

പ്ലാറ്റ്‌ഫോം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സാമ്പത്തിക, ലോജിസ്റ്റിക് ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുമെന്നും സിഇഒ നാസർ അൽ നെയാദി പറഞ്ഞു. ആധുനിക സാങ്കേതികവിദ്യയിൽ നിക്ഷേപിക്കുന്നത് പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്തുന്നതിനുമുള്ള ഏറ്റവും മികച്ച മാർഗമാണെന്ന്, അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാവിയിലേക്കുള്ള വ്യക്തവും സുസ്ഥിരവുമായ പാത സ്ഥാപിക്കുന്ന എഐ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ കമ്പനികളുടെ ഇൻകുബേറ്ററായി പ്ലാറ്റ്ഫോം പ്രവർത്തിക്കും. ആഗോള കമ്പനികൾക്കിടയിൽ ആശയങ്ങളും അനുഭവങ്ങളും കൈമാറ്റം ചെയ്യാനും നവീകരണവും പുരോഗതിയും മെച്ചപ്പെടുത്താനും വാണിജ്യ, ലോജിസ്റ്റിക് വിതരണ ശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്താനും ഇത് സഹായിക്കും.