അബുദാബി, ജൂലൈ 29 (WAM) -- വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയും ചിലി വിദേശകാര്യ മന്ത്രി ആൽബെർട്ടോ വാൻ ക്ലാവറനും ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ(സിഇപിഎ) യുഎഇയുടെ മൂല്യത്തിൻ്റെ 99.5 ശതമാനം കസ്റ്റംസ് തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്തുകൊണ്ട് പുതിയ അവസരങ്ങൾ സൃഷ്ടിക്കും. ചിലിയിൽ നിന്നുള്ള ഇറക്കുമതി, സേവന കയറ്റുമതികളിലേക്കുള്ള വിപണി പ്രവേശനം, അനാവശ്യ വ്യാപാര തടസ്സങ്ങൾ നീക്കം ചെയ്യുക, നിക്ഷേപവും സംയുക്ത സംരംഭങ്ങളും സുഗമമാക്കാനുമാണ് കരാർ ലക്ഷ്യമിടുന്നത്.
സിഇപിഎ ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര ഉഭയകക്ഷി വ്യാപാരം 2030-ൽ 750 മില്യൺ യുഎസ് ഡോളറായി വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ എന്നിവ പ്രയോജനപ്പെടുത്തുന്ന തുറന്ന, വിപണി അധിഷ്ഠിത സമ്പദ്‌വ്യവസ്ഥകൾ വികസിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധരായ രണ്ട് രാജ്യങ്ങളെ ഒന്നിപ്പിക്കുന്നതിനാൽ, യുഎഇയുടെ സുപ്രധാന നാഴികക്കല്ലാണ് ഈ കരാറെന്ന് വിദേശ വ്യാപാര സഹമന്ത്രി ഡോ.താനി ബിൻ അഹമ്മദ് അൽ സെയൂദി, പറഞ്ഞു.
300 ബില്യൺ യുഎസ് ഡോളറിലധികം ജിഡിപിയുള്ള തെക്കേ അമേരിക്കയിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ചിലി, ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് ഉൽപ്പാദകരും രണ്ടാമത്തെ വലിയ ലിഥിയം ഉത്പാദക രാജ്യം കൂടിയാണ് അവർ.
ഏപ്രിലിൽ കൊളംബിയയുമായി സിഇപിഎ ഒപ്പുവെച്ചതിന് പിന്നാലെ, ഈ വർഷം ഒരു തെക്കേ അമേരിക്കൻ രാജ്യവുമായി യുഎഇ ഒപ്പുവെച്ച രണ്ടാമത്തെ കരാറാണ് യുഎഇ-ചിലി സിഇപിഎ.