പ്രളയബാധിതരായ ഇന്ത്യൻ ജനതക്ക് യുഎഇ നേതാക്കൾ അനുശോചനം അറിയിച്ചു

അബുദാബി, 30 ജൂലൈ 2024 (WAM) --യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഇന്ത്യയിൽ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ ഇരകളായവർക്ക് ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് അനുശോചനം രേഖപ്പെടുത്തി.

ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ രാഷ്ട്രപതിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സമാനമായ സന്ദേശങ്ങൾ അയച്ചു.