കരീന ചുഴലിക്കാറ്റിനെ തുടർന്ന് യുഎഇ ഫിലിപ്പീൻസിലേക്ക് ദുരിതാശ്വാസ സഹായം അയച്ചു

കരീന ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഫിലിപ്പീൻസിലേക്ക് ദുരിതാശ്വാസ സഹായവുമായി യുഎഇ വിമാനം അയച്ചു. യുഎഇയുടെ നിരന്തരമായ മാനുഷിക ശ്രമങ്ങളുടെ ഭാഗമായി യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദേശത്തെത്തുടർന്നാണ് ഈ സഹായം. ലോകമെമ്പാടുമുള്ള അടിയന്തര മാനുഷിക പിന്തുണ നൽകാനുള്...