2024 ആദ്യ പാദത്തിൽ ദേവയുടെ വരുമാനം 13.7 ബില്യൺ ദിർഹം

അബുദാബി, 8 ഓഗസ്റ്റ് 2024 (WAM) --2024 ൻ്റെ ആദ്യ പകുതിയിൽ വരുമാനത്തിൽ 7.3% വർദ്ധനവും, റിപ്പോർട്ട് ചെയ്തു, ഇബിറ്റിഡ 6.6 ബില്യൺ ദിർഹവും, പ്രവർത്തന ലാഭം 3.3 ബില്യൺ ദിർഹവും നികുതിക്ക് ശേഷമുള്ള ലാഭം 2.6 ബില്യൺ ദിർഹവുമാണെന്ന് ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) റിപ്പോർട്ട് ചെയ്തു. ദുബായുടെ തുടർച്ചയായ വളർച്ചയെ പ്രതിഫലിപ്പിക്കുന്ന വൈദ്യുതിയുടെയും വെള്ളത്തിൻ്റെയും ആവശ്യം യഥാക്രമം 6.7 ശതമാനവും, 4.3 ശതമാനവുമായി വർദ്ധിച്ചു. 2030-ഓടെ, 20 GW പവർ കപ്പാസിറ്റിയും ജലത്തിന് 735 MIGD ഉം എത്തിക്കാൻ ദേവ ലക്ഷ്യമിടുന്നു, ഇതിൽ 5.3 GW പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽ നിന്നാണ് വരുന്നത്. കാര്യക്ഷമതയിലും ഉപഭോക്തൃ സേവന വിതരണത്തിലും ലോകത്തെ മുൻനിര മാനദണ്ഡങ്ങൾ നിലനിർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ കാലയളവിലെ ഏകീകൃത വരുമാനം 7.3% വർധിച്ച് 13.7 ബില്യൺ ദിർഹമായി, എന്നിരുന്നാലും ആദ്യ പകുതിയിലെ മൊത്തം ലാഭം 6.7% ഇടിഞ്ഞ് 2.6 ബില്യൺ ദിർഹമായി എന്നാണ് കണക്കുകൾ.

2024-ൻ്റെ ആദ്യ പകുതിയിൽ, ദേവയുടെ മൊത്തം വൈദ്യുതി ഉൽപ്പാദനം 2023-ലെ 23.9 TWh-ൽ നിന്ന് 6.7% വർദ്ധിച്ചു, മൊത്തം ഉൽപാദനത്തിൻ്റെ 12.9% ഹരിത ഊർജമാണ്. 2024 ജൂൺ 30 വരെ, 1,236,845 വൈദ്യുതി, ജല ഉപഭോക്തൃ അക്കൗണ്ടുകൾ ഉണ്ടായിരുന്നു, മുൻ വർഷത്തേക്കാൾ 4.4% വർദ്ധനവാണ് അക്കൗണ്ടുകളുടെ കാര്യത്തിൽ കൈവരിച്ചത്. ദേവയുടെ മൊത്തം ഡീസാലിനേറ്റഡ് ജല ഉൽപ്പാദനം 71.3 ബില്യൺ ഇംപീരിയൽ ഗാലനിലെത്തി, 2023-ൽ നിന്ന് 4.3% വർധന രേഖപ്പെടുത്തി. 2.86 GW പുനരുപയോഗ ഊർജ്ജ ശേഷി ഉൾപ്പെടെ 2024 ആദ്യ പാദത്തോടെ കമ്പനിയുടെ സ്ഥാപിത ഉൽപാദന ശേഷി 16.779 GW ആയി.

ദേവയുടെ ഡിവിഡൻ്റ് പോളിസി അനുസരിച്ച് 2022 ഒക്ടോബറിൽ ആരംഭിച്ച് ആദ്യത്തെ അഞ്ച് വർഷങ്ങളിൽ ഏറ്റവും കുറഞ്ഞ വാർഷിക ലാഭവിഹിതം 6.2 ബില്യൺ ദിർഹം നൽകാനാണ് ദേവ പദ്ധതിയിടുന്നത്. ലാഭവിഹിതം ഏപ്രിൽ, ഒക്ടോബർ മാസങ്ങളിൽ അർദ്ധ വാർഷികമായി വിതരണം ചെയ്യും.

ഈ വർഷം ഏപ്രിൽ 26-ന് ദേവ ഷെയർഹോൾഡർമാർക്കായി 2023 രണ്ടാം പാദത്തിലെ 3.1 ബില്യൺ ദിർഹം വിതരണം ചെയ്തിരുന്നു. ഒക്ടോബർ 18-ന് 2024 ആദ്യ പാദത്തിലെ ലാഭവിഹിതമായ 3.1 ബില്യൺ ദിർഹം വിതരണം ചെയ്യാനുള്ള അനുമതി കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.