അതിവേഗ വളർച്ച തുടർന്ന് എഡിജിഎം, 2024 ആദ്യ പകുതിയിൽ 1,271 പുതിയ ലൈസൻസുകൾ

അബുദാബി, 14 ഓഗസ്റ്റ് 2024 (WAM) --2024 ൻ്റെ ആദ്യ പകുതിയിൽ ശ്രദ്ധേയമായ വളർച്ചാ പാത തുടരുകയാണ് അബുദാബി ഗ്ലോബൽ മാർക്കറ്റ് (എഡിജിഎം). അതിവേഗം വളരുന്ന സാമ്പത്തിക കേന്ദ്രം എന്ന നിലയിലും ഇംഗ്ലീഷ് കോമൺ ലോ നേരിട്ട് പ്രയോഗിക്കുന്ന ഏക അധികാരപരിധി എന്ന നിലയിലും മേഖല, എഡിജിഎമ്മിൻ്റെ സ്ഥിരതയാർന്ന നേട്ടങ്ങളും തന്ത്രപരമായ സംരംഭങ്ങളും അബുദാബിയുടെ സാമ്പത്തിക മേഖലയുടെ വളർച്ചയ്ക്ക് ഉത്തേജകമാണ്. എഡിജിഎമ്മിൻ്റെ ഈ വളർച്ച അബുദാബിയുടെ എണ്ണ ഇതര സമ്പദ്‌വ്യവസ്ഥയിലേക്കുള്ള സാമ്പത്തിക മേഖലയുടെ സംഭാവനയെ ശക്തിപ്പെടുത്തുന്നു, 2024 ലെ ഒന്നാം പാദത്തിൽ അത് 9.7% ആയി വളർന്നു. അസറ്റ് മാനേജ്‌മെൻ്റ് സ്ഥാപനങ്ങൾക്കും മികച്ച പ്രതിഭകൾക്കും നിക്ഷേപങ്ങൾക്കും അബുദാബിയുടെ സ്ഥാനം ഉറപ്പിച്ചുകൊണ്ട് എഡിജിഎം ആഗോള മാഗ്നറ്റായി മാറുകയാണ്.

2024-ൻ്റെ ആദ്യ പകുതിയിൽ അബുദാബിയുടെ സാമ്പത്തിക മേഖലയിലുണ്ടായ ഗണ്യമായ വളർച്ചയെ എഡിജിഎം ചെയർമാൻ അഹമ്മദ് ജാസിം അൽ സാബി എടുത്തുപറഞ്ഞു. അഭിവൃദ്ധി പ്രാപിക്കുന്ന ഒരു ആവാസവ്യവസ്ഥയുടെ സ്ഥാപനവും നവീകരണവും മികവും തന്ത്രപരമായ വികസനവും പിന്തുടരുന്നതാണ് ഈ വളർച്ചയ്ക്ക് കാരണം. അബുദാബിയുടെ സാമ്പത്തിക വ്യവസായത്തിൻ്റെ ത്വരിതഗതിയിലുള്ള വളർച്ചയ്ക്ക് അടിവരയിടുന്ന എഡിജിഎം വളർച്ചാ തന്ത്രം 2023-2027 ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിഞ്ഞതായും, അദ്ദേഹം കൂട്ടിച്ചേർത്തു.

231 സാമ്പത്തിക സേവന സ്ഥാപനങ്ങൾ ഉൾപ്പെടെ 2,088 ആയി ഉയർന്ന പ്രവർത്തന സ്ഥാപനങ്ങളുടെ വർദ്ധനവ് വളർച്ചയെ പിന്തുണയ്ക്കുന്നു,2023 ആദ്യ പാദത്തിനെ അപേക്ഷിച്ച് 31% വർദ്ധനവ് രേഖപ്പെടുത്തി. ആദ്യ ആറ് മാസങ്ങളിൽ അനുവദിച്ച സാമ്പത്തിക സേവന അനുമതികളുടെ (FSP) എണ്ണവും വർദ്ധിച്ചു. 2023 ജൂണിനെ അപേക്ഷിച്ച് 90% അധികമാണിത്. കൂടാതെ, 2024 ജൂൺ അവസാനത്തോടെ നൽകിയ ലൈസൻസുകളുടെ എണ്ണം 1,271 ആയി ഉയർന്നു, ഇത് മുൻ വർഷത്തേക്കാൾ 20.5% വർധനവാണ് രേഖപ്പെടുത്തുന്നത്.

എഡിജിഎമ്മിനുള്ളിലെ അസറ്റ് മാനേജ്‌മെൻ്റ് മേഖലയും അഭിവൃദ്ധി പ്രാപിക്കുന്നു, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് അസറ്റ് അണ്ടർ മാനേജ്‌മെൻ്റിൽ (എയുഎം) 226 ശതമാനം വർധനവുണ്ടായി. 2024 ജൂൺ അവസാനത്തോടെ, 141 ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന എഡിജിഎമ്മിൽ പ്രവർത്തിക്കുന്ന ഫണ്ടുകളുടെയും അസറ്റ് മാനേജർമാരുടെയും എണ്ണം 112 ആയതായും കണക്കുകൾ വ്യക്തമാക്കുന്നു.