അബുദാബി, 15 ഓഗസ്റ്റ് 2024 (WAM) --യുഎഇയിലെ കെനിയയുടെ മുൻ അംബാസഡർ കരിയുക്കി മുഗ്‌വെയ്ക്ക് യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഫസ്റ്റ് ക്ലാസ് മെഡൽ ഓഫ് ഇൻഡിപെൻഡൻസ് നൽകി ആദരിച്ചു.ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിലെ മുഗ്‌വെയുടെ ശ്രമങ്ങളെ മാനിച്ചാണ് മെഡൽ നൽകിയത്.
നെയ്‌റോബിയിലെ യു.എ.ഇ എംബസിയിൽ നടന്ന ചടങ്ങിലാണ് നെയ്‌റോബിയിലെ യുഎഇ അംബാസഡറും യു.എൻ എൻവയോൺമെൻ്റ് പ്രോഗ്രാമിലെയും യു.എൻ-ഹാബിറ്റാറ്റിലെയും സ്ഥിരം പ്രതിനിധിയുമായ ഡോ.സേലം അൽ നഖ്ബിയാണ് മെഡൽ സമ്മാനിച്ചത്. കെനിയയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞ യുഎഇ അംബാസഡർ, മുഗ്‌വെ ഭാവി ചുമതലകളിൽ വിജയിക്കട്ടെയെന്ന് ആശംസിച്ചു.
കെനിയയിലെ തൻ്റെ ദൗത്യത്തിൻ്റെ വിജയത്തിന് സഹായകമായ സഹകരണത്തിന് യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോടും യുഎഇ സ്ഥാപനങ്ങളോടും മുഗ്‌വെ നന്ദി രേഖപ്പെടുത്തി.