80% വരെ കിഴിവോടെ ഷാർജ ചേംബർ ‘ബാക്ക് ടു സ്കൂൾ’ കാമ്പയിൻ ആരംഭിച്ചു

ഷാർജ, 19 ഓഗസ്റ്റ് 2024 (WAM) --യുഎഇയിലെ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷം തുടങ്ങുന്നത്തിന്റെ ഭാഗമായി ഷാർജയിലെ വിവിധ ഷോപ്പിംഗ് മാളുകൾ, ലൈബ്രറികൾ, സ്റ്റേഷനറികൾ എന്നിവിടങ്ങളിൽ 'ബാക്ക്-ടു-സ്‌കൂൾ' കാമ്പയിൻ ഇന്ന് ആരംഭിച്ചു.

ഷാർജ സമ്മർ പ്രമോഷൻ്റെ ഭാഗമായി ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എസ്‌സിസിഐ) സംഘടിപ്പിക്കുന്ന കാമ്പയിൻ സെപ്റ്റംബർ 1 ന് സമാപിക്കും, എല്ലാ പ്രായത്തിലുള്ള വിദ്യാർത്ഥികൾക്കും അവിശ്വസനീയമായ ഡീലുകളും 80 ശതമാനം വരെ ഡിസ്‌കൗണ്ടുകളും കാമ്പയിന്റെ ഭാഗമായി നൽകും.

സ്കൂൾ ബാഗുകൾ, വിദ്യാഭ്യാസ ഉപകരണങ്ങൾ എന്നിവയുടെ വിതരണം അവതരിപ്പിക്കുന്ന പ്രത്യേക പരിപാടികൾക്ക് പുറമെ കുട്ടികൾക്കായുള്ള വിവിധ വിനോദ പ്രവർത്തനങ്ങളും ശിൽപശാലകളും ഈ സംരംഭത്തിൽ ഉൾപ്പെടുന്നു. കാമ്പയിന്റെ ഭാഗമായി 100 സ്കൂൾ ബാഗുകളും സ്കൂൾ സാമഗ്രികൾ വാങ്ങുന്നതിനുള്ള 100 വൗച്ചറുകളും ഓഗസ്റ്റ് 23 മുതൽ 25 വരെ മാലുകളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കുടുംബങ്ങൾക്കും നൽകുമെന്ന് അധികൃതർ അറിയിച്ചു.