അബുദാബി, 2024 ഓഗസ്റ്റ് 20 (WAM) --നെതർലൻഡ്‌സിൻ്റെ വിദേശകാര്യ മന്ത്രിയായി നിയമിതനായ കാസ്‌പർ വെൽഡ്‌കാമ്പിനെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദിച്ചു.
ഇന്ന് നടത്തിയ ഫോൺ സംഭാഷണത്തത്തിൽ ശൈഖ് അബ്ദുല്ലയും വെൽഡ്‌കാമ്പും ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും സംയുക്ത താൽപ്പര്യങ്ങൾ സേവിക്കുന്ന രീതിയിൽ അവയെ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ചർച്ച ചെയ്തു.
കാസ്പർ വെൽഡ്‌കാമ്പിനോട് വിജയാശംസകൾ അറിയിച്ച ശൈഖ് അബ്ദുല്ല, സുസ്ഥിര സാമ്പത്തിക അഭിവൃദ്ധി കൈവരിക്കുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും വികസന കാഴ്ചപ്പാടുകളെയും അഭിലാഷങ്ങളെയും പിന്തുണയ്ക്കുന്ന സഹകരണം കൂടുതൽ വികസിപ്പിക്കുന്നതിന് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനുള്ള തൻ്റെ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
സംഭാഷണത്തിനിടയിൽ, ശൈഖ് അബ്ദുള്ളയും വെൽഡ്കാമ്പും മിഡിൽ ഈസ്റ്റിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും പരസ്പര താൽപ്പര്യമുള്ള നിരവധി വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.