അബുദാബി, 21 ഓഗസ്റ്റ്, 2024 (WAM) - 2022-ൽ ആരംഭിച്ച പ്ലാസ്റ്റിക് ബോട്ടിൽ റീസൈക്ലിംഗ് സംരംഭത്തിന്റെ
ഭാഗമായി ബസ് ഉപയോക്താകൾക്കായി , അൽ ഐനിലെയും, അൽ ദഫ്ര മേഖലയിലെയും രണ്ട് പുതിയ റീസൈക്ലിംഗ് യൂണിറ്റുകൾ സ്ഥാപിക്കുന്നതായി അബുദാബി മൊബിലിറ്റി (എഡി മൊബിലിറ്റി) അറിയിച്ചു.
ഈ സംരംഭം നിലവിൽ വരുന്നത്തോടെ ഉപയോക്താകൾക്ക് ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാനും പൊതു ബസ് നിരക്കുകൾക്കായി റിഡീം ചെയ്യാവുന്ന പോയിൻ്റുകൾ നേടാനും കഴിയുമെന്ന് അധികൃതർ അറിയിച്ചു.
യുഎഇയിൽ സ്മാർട്ട് റീസൈക്ലിംഗ് സ്റ്റേഷനുകളും റിവേഴ്സ് വെൻഡിംഗ് മെഷീനുകളും (ആർവിഎം) നിർമ്മിക്കുന്നതിലും വിന്യസിക്കുന്നതിലും വൈദഗ്ധ്യമുള്ള കമ്പനിയായ സൈക്കിൾഡ് ടെക്നോളജീസ്
അബുദാബി പരിസ്ഥിതി ഏജൻസിയുമായി സഹകരിച്ച് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നീക്കം.
ഇനിപ്പറയുന്ന രീതിയിലാണ് പോയിൻ്റുകൾ കണക്കാക്കുന്നത്: 600 മില്ലിലോ അതിൽ കുറവോ ഉള്ള ഓരോ ചെറിയ വലിപ്പത്തിലുള്ള കുപ്പിയും 1 പോയിൻ്റിന് തുല്യമാണ്, അതേസമയം 600 മില്ലിയിൽ കൂടുതലുള്ള വലിയ വലിപ്പമുള്ള കുപ്പി 2 പോയിൻ്റിന് തുല്യമാണ്. ഓരോ പോയിൻ്റും 10 ഫിൽസിന് തുല്യമാണ്, 10 പോയിൻ്റുകൾ 1 ദിർഹത്തിന് തുല്യമാണ്.