അബുദാബി, 26 ഓഗസ്റ്റ് 2024 (WAM) --ഒമാനിൽ നടന്ന വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ രോഗിയെ യുഎഇ എയർലിഫ്റ്റ് ചെയ്തു.വിദേശകാര്യ മന്ത്രാലയം, നാഷണൽ ഗാർഡ് - നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെൻ്ററിന്റെ(എൻഎസ്ആർസി) ഏകോപനത്തോടെയാണ്, ഓപ്പറേഷൻ നടത്തിയത്. ഈ അടുത്തായി ഒമാനിൽ നിന്ന് യുഎഇ നടത്തുന്ന നാലാമത്തെ എയർ ആംബുലൻസ് ദൗത്യമാണിത്. പരിക്കേറ്റ രോഗിയെ ഒമാനിലെ നിസ്വ ആശുപത്രിയിൽ പ്രാഥമിക ചികിൽസയ്ക്ക് ശേഷം യുഎഇയിലെ ശൈഖ് ഷാഖ്ബൗട്ട് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റിയത്.
വിജയകരമായ മെഡിക്കൽ ഒഴിപ്പിക്കൽ ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഒമാൻ അധികൃതരുടെ ശ്രമങ്ങളെയും മെഡിക്കൽ ഒഴിപ്പിക്കലിൻ്റെ വിജയം ഉറപ്പാക്കാൻ മസ്‌കറ്റിലെ യുഎഇ എംബസി നൽകിയ പിന്തുണയെയും, ദൗത്യത്തിൽ അവർ വഹിച്ച പ്രധാന പങ്കിനെയും വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു.
യാത്രക്കാർ ജാഗ്രത പാലിക്കാനും ട്രാഫിക് നിയമങ്ങൾ പാലിക്കാനും അവരുടെ ജീവനും മറ്റുള്ളവരും അപകടത്തിലാക്കാതിരിക്കാൻ വേഗത പരിധി പാലിക്കാനും മന്ത്രാലയം എല്ലാ യാത്രക്കാരോടും അഭ്യർത്ഥിച്ചു.