യുഎഇയുടെ സ്ത്രീ ശാക്തീകരണം വിവിധ മേഖലകളിൽ മാതൃകയാണ്: സാംസ്കാരിക മന്ത്രി

അബുദാബി, 27 ഓഗസ്റ്റ് 2024 (WAM) -- രാജ്യം സ്ഥാപിതമായത് മുതൽ അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ നേതൃത്വത്തിൽ പ്രതിരോധശേഷിയുള്ള ഒരു രാഷ്ട്രം സൃഷ്ടിക്കുന്നതിനുള്ള ശക്തമായ അടിത്തറ യുഎഇ സ്ഥാപിച്ചിട്ടുണ്ടെന്ന് സാംസ്കാരിക മന്ത്രി ശൈഖ് സലേം ബിൻ ഖാലിദ് അൽ ഖാസിമി പറഞ്ഞു.

"ശാസ്ത്രം, അറിവ്, വിശ്വാസം എന്നിവയാൽ നയിക്കപ്പെടുന്ന സുപ്രധാന മേഖലകളിൽ സ്ത്രീകളെ ശാക്തീകരിക്കുന്നതിലും അവരുടെ കഴിവുകൾ, അനുഭവങ്ങൾ എന്നിവയിൽ നിക്ഷേപിക്കുന്നതിലും രാജ്യം മുൻനിരക്കാരാണ്. ഈ ശാക്തീകരണം ഇന്ന് മറ്റ് പല മേഖലകൾക്കും ഒരു മാതൃകയാണ്," എമിറാത്തി വനിതാ ദിനത്തോത്തോട് അനുബന്ധിച്ച് അദ്ദേഹം പറഞ്ഞു.


യുഎഇ, യുഎൻ ഡെവലപ്‌മെൻ്റ് പ്രോഗ്രാം പ്രസിദ്ധീകരിച്ച 2024 ലെ ഹ്യൂമൻ ഡെവലപ്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച്, ലിംഗസമത്വ സൂചികയിൽ മെന മേഖലയിൽ രാജ്യം ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ എട്ടാം സ്ഥാനത്തുമാണെന്ന്, ശൈഖ് സേലം വ്യക്തമാക്കി. എമിറാത്തി സ്ത്രീകളുടെ ഉറച്ച പിന്തുണയും ശാക്തീകരണവും, അവരുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയും, സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അനുവദിക്കുകയും ചെയ്തതാണ് ഈ നാഴികക്കല്ല് സാധ്യമാക്കിയതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.