അബുദാബി, 27 ഓഗസ്റ്റ് 2024 (WAM) -- യുഎഇയുടെ സാമൂഹിക വികസനത്തിലും, വിവിധ മേഖലകളിൽ വിജയം കൈവരിക്കുന്നതിനും ഭാവിയെ മുൻകൂട്ടി കാണുന്നതിനും രൂപപ്പെടുത്തുന്നതിലും തങ്ങളുടെ കഴിവ് പ്രകടമാക്കുന്നത്തിൽ എമിറാത്തി സ്ത്രീകൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് നാഷണൽ മീഡിയ ദേശീയ മാധ്യമ ഓഫീസ് (എൻഎംഒ) ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമദ് ഊന്നിപ്പറഞ്ഞു. കല, ബിസിനസ്, ശാസ്ത്രം, തുടങ്ങി മറ്റ് മേഖലകളിൽ എമിറാത്തി വനിതകളുടെ നേട്ടങ്ങളും യുഎഇയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ സ്ത്രീകളുടെ പങ്കും അദ്ദേഹം എടുത്തുപറഞ്ഞു. വിദ്യാഭ്യാസത്തിലൂടെ എമിറാത്തി സ്ത്രീകളെ മുന്നോട്ട് കൊണ്ടുവരാനുള്ള യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ പ്രതിബദ്ധതയാണ് എമിറാത്തി വനിതകളുടെ വിജയത്തിന് കാരണമെന്ന്, അദ്ദേഹം കൂട്ടിച്ചേർത്തു.
എമിറാത്തി സ്ത്രീകളുടെ ശാക്തീകരണത്തിൽ ജനറൽ വിമൻസ് യൂണിയൻ (ജിഡബ്ല്യുയു), സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ്ഹുഡ് (എസ്‌സിഎംസി) പ്രസിഡൻ്റ്, ഫാമിലി ഡെവലപ്‌മെൻ്റ് ഫൗണ്ടേഷൻ്റെ (എഫ്ഡിഎഫ്) സുപ്രീം ചെയർവുമണുമായ ശൈഖ ഫാത്തിമ ബിൻത് മുബാറക്കിൻ്റെ പങ്കിനെയും ശൈഖ് അൽ ഹമദ് പ്രശംസിച്ചു. രാജ്യം സ്ഥാപിതമായതുമുതൽ എമിറാത്തി വനിതകളോടുള്ള യുഎഇയുടെ പ്രതിബദ്ധതയെയും രാജ്യത്തിൻ്റെ സുസ്ഥിര വികസന യാത്രയിൽ അവർ നൽകിയ സംഭാവനകളെയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
യുഎഇയുടെ മാധ്യമ മേഖലയുടെ വികസനത്തിനും രാജ്യത്തിൻ്റെ ഭാവി കെട്ടിപ്പടുക്കാൻ കഴിവുള്ള തലമുറകളെ വളർത്തിയെടുക്കുന്നതിൽ അവർ നൽകിയ സംഭാവനകൾ ചൂണ്ടിക്കാട്ടി പ്രാദേശിക മാധ്യമങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ എമിറാത്തി വനിതകളുടെ പങ്ക് അൽ ഹമദ് എടുത്തുപറഞ്ഞു. എമിറാത്തി സ്ത്രീകൾ ഒരു പ്രധാന പ്രേരകശക്തിയായി മാറിയിരിക്കുന്നു, യുഎഇയിലെ മാധ്യമങ്ങളുടെ പദവി ആഗോള തലത്തിലേക്ക് ഉയർത്താൻ അവർ സജീവമായി സംഭാവന ചെയ്യുന്നുവെന്ന്, അദ്ദേഹം അഭിപ്രായപ്പെട്ടു.