ബ്രിക്‌സ് സൊല്യൂഷൻസ് അവാർഡിൽ അന്താരാഷ്ട്ര അംഗീകാരം നേടി യുഎഇ ആസ്ഥാനമായുള്ള കമ്പനികൾ

മോസ്കോ, 22 ഒക്ടോബർ 2024 (WAM) --ലോജിസ്റ്റിക്‌സിലും കൃഷിയിലും നവീകരണത്തിനുമുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധത ഉയർത്തിക്കാട്ടുന്ന ബ്രിക്‌സ് സൊല്യൂഷൻസ് അവാർഡിൽ യുഎഇ ആസ്ഥാനമായുള്ള രണ്ട് കമ്പനികൾ അന്താരാഷ്ട്ര അംഗീകാരം നേടി.

യുഎഇ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐഫാം, ലോജിസ് ഐ സൊല്യൂഷൻസ് എഫ്എസ്ഡ്സിഒ എന്നീ സംഘടനകൾ സുസ്ഥിര കൃഷിയിലും ഡിജിറ്റൽ പരിവർത്തനത്തിലും നൽകിയ നൂതന പരിഹാരങ്ങൾക്കാണ് ബ്രിക്‌സ് സൊല്യൂഷൻസ് അവാർഡ് ലഭിച്ചത്.

ബ്രിക്‌സ്+ ലീഗ് ഓഫ് ഫൗണ്ടേഷൻസ്, ജൻസി ഫോർ സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ്(എഎസ്ഐ), മെൽനിചെങ്കോ ഫൗണ്ടേഷൻ എന്നിവ ചേർന്ന് സ്ഥാപിച്ച ബ്രിക്‌സ് സൊല്യൂഷൻസ് അവാർഡുകൾ, സുസ്ഥിര വികസനത്തിനും ഡിജിറ്റൈസേഷനും മുൻഗണന നൽകുന്ന വിവിധ വ്യവസായങ്ങളിൽ നിന്നുള്ള മികച്ച പരിഹാരങ്ങൾ തിരിച്ചറിയാൻ ലക്ഷ്യമിടുന്നു.

ബ്രിക്‌സ് സൊല്യൂഷൻസിന്റെ അവാർഡ് ദാന ചടങ്ങിൽ നവീകരണത്തിൻ്റെ പ്രാധാന്യം മെൽനിചെങ്കോ ഫൗണ്ടേഷൻ്റെ ഹെഡും ബ്രിക്‌സ്+ ലീഗ് ഓഫ് ഫൗണ്ടേഷൻസിൻ്റെ സ്ഥാപകയുമായ ടാറ്റിയാന ഷുറവ്ലേവ, എടുത്തുപറഞ്ഞു. ഭാവി ഇന്ന് നവീകരിക്കുന്നവരുടേതാണെന്നും, ബ്രിക്‌സ്+ രാജ്യങ്ങളിലെ ആഗോളമാറ്റം ലക്ഷ്യമിടുന്ന പദ്ധതികളെ അവാർഡുകൾ പിന്തുണയ്ക്കുമെന്നും അവർ ഊന്നിപ്പറഞ്ഞു.