അബുദാബി, 28 ഒക്ടോബർ 2024 (WAM) --യുഎഇയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിന്നിനെ വൈസ് പ്രസിഡൻ്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ സ്വാഗതം ചെയ്തു.
അബുദാബിയിലെ ഖസർ അൽ വത്താനിലെത്തിയ പ്രധാനമന്ത്രിക്ക് 21 തോക്ക് സല്യൂട്ട് നൽകി വിയറ്റ്നാമീസ് ദേശീയ ഗാനത്തിൻ്റെ അകമ്പടിയോടയാണ് ഔദ്യോഗിക സ്വീകരണം സംഘടിപ്പിച്ചത്.
യുഎഇയിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ തടിച്ചുകൂടിയ പ്രമുഖരെയും ഉദ്യോഗസ്ഥരെയും പ്രധാനമന്ത്രി ചിൻ അഭിവാദ്യം ചെയ്തു.