ഫുട്ബോൾ മത്സരത്തിനിടെ ആക്രമം, കേസിലെ പ്രതികൾക്ക് യുഎഇ രാഷ്‌ട്രപതി മാപ്പ് നൽകി

അബുദാബി, 29 ഒക്ടോബർ 2024 (WAM) - ഈജിപ്തിലെ സമലേക്, പിരമിഡ്സ് ക്ലബ്ബുകൾ തമ്മിൽ അടുത്തിടെ അബുദാബിയിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെ നടന്ന ആക്രമത്തിൽ ഉൾപ്പെട്ട പ്രതികൾക്ക് മാപ്പ് നൽകാൻ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകി.

യുണൈറ്റഡ് അറബ് എമിറേറ്റുകളും ഈജിപ്തും തമ്മിലുള്ള ശക്തമായ ബന്ധത്തെ പ്രതീകപ്പെടുത്തുന്ന ഇത് ഇരു രാജ്യങ്ങളെയും അവരുടെ ജനങ്ങളെയും ഒന്നിപ്പിക്കുന്ന സാഹോദര്യത്തിൻ്റെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ അചഞ്ചലമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.