ഷാർജ, 2024 ഡിസംബർ 18 (WAM) -- ഷാർജയുടെ പരമാധികാരിയും ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ബുധനാഴ്ച മ്ലൈഹ പ്രദേശത്തെ ഗോതമ്പ് കൃഷിയിടത്തിലെ കാർഷിക പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി.
1900 ഹെക്റ്റർ വ്യാപ്തിയുള്ള ഈ കൃഷിയിടത്തിൽ, 37 കാർഷിക ലൈനുകളിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. കാർഷിക ലൈനുകൾക്ക് ജലസേചനം നടത്തുന്നതിന് ജലസംരക്ഷണസാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്.
മലിനീകരണങ്ങൾ, വിഷങ്ങൾ, ഹാനികരമായ രാസപദാർത്ഥങ്ങൾ എന്നിവയിൽ നിന്ന് മുക്തമായ, ലോകത്തിലെ ഏറ്റവും ഉയർന്ന പ്രോട്ടീൻ ലവലുള്ള ജൈവഗോതമ്പ് വിളവ് നൽകുക എന്നതാണ് ഈ 1900 ഹെക്റ്റർ കൃഷിയിടത്തിന്റെ പ്രധാന ലക്ഷ്യം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ഷാർജ ഭരണാധികാരി നിർദ്ദേശിച്ച പദ്ധതികളിൽ പ്രധാനപ്പെട്ട ഒന്നാണ് ഈ കൃഷിയിടം.
ഭരണാധികാരിയുടെ സന്ദർശനത്തിൽ പരിസ്ഥിതി മന്ത്രി ഡോ. അമ്ന ബിൻത് അബ്ദുല്ല അൽ ദാഹക്കും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.