കായിക സഹകരണം വർദ്ധിപ്പിക്കാനൊരുങ്ങി യുഎഇയും, കസാക്കിസ്ഥാനും

അബുദാബി, 2025 ഫെബ്രുവരി 27 (WAM) -- യുഎഇ ഫുട്ബോൾ അസോസിയേഷൻ (യുഎഇഎഫ്എ) പ്രസിഡന്റ് ശൈഖ് ഹംദാൻ ബിൻ മുബാറക് അൽ നഹ്യാൻ ബുധനാഴ്ച അബുദാബിയിൽ കസാക്കിസ്ഥാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് മറാട്ട് ഒമറോവ് ഉൾപ്പെടുന്ന കസാക്കിസ്ഥാൻ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി.

വികസന പരിപാടികൾ, പദ്ധതികൾ, ഫുട്ബോൾ മത്സരങ്ങളുടെ ഓർഗനൈസേഷൻ എന്നിവയിൽ യുഎഇഎഫ്എയുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി രണ്ട് ഫെഡറേഷനുകൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ യോഗം ചർച്ച ചെയ്തു.