അബുദാബി കിരീടാവകാശി ഔദ്യോഗിക സന്ദർശനത്തിന് പാകിസ്ഥാനിലെത്തി

ഇസ്ലാമാബാദ്, 2025 ഫെബ്രുവരി 27 (WAM) -- യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രതിനിധീകരിച്ച്, അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പാകിസ്ഥാൻ ഔദ്യോഗിക സന്ദർശനത്തിനായി ഇസ്ലാമാബാദിലെത്തി.

നൂർ ഖാൻ വ്യോമതാവളത്തിൽ എത്തിയപ്പോൾ,ശൈഖ് ഖാലിദ് ബിൻ മുഹമ്മദിനെ പാകിസ്ഥാൻ രാഷ്‌ട്രപതി ആസിഫ് അലി സർദാരി, പാകിസ്ഥാൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ്, നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സ്വീകരിച്ചു.