25-ാമത് ദുബായ് മാരത്തോണിനായി രജിസ്ട്രേഷൻ ആരംഭിച്ചു

2026 ഫെബ്രുവരി 1 ന് നടക്കാനിരിക്കുന്ന ദുബായ് മാരത്തണിന്റെ 25-ാമത് പതിപ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.ദുബായ് സ്പോർട്സ് കൗൺസിലിന്റെ പിന്തുണയോടെ നടക്കുന്ന ദുബായ് മാരത്തൺ, 140-ലധികം രാജ്യങ്ങളിൽ നിന്നുള്ള ഉന്നത കായികതാരങ്ങളെയും ഓട്ടപ്രേമികളെയും ആകർഷിക്കുന്ന പ്രശസ്തമായ ഒരു ഫ്ലാറ്റ്, ഫാസ്റ്റ് കോഴ്സാണ്. ...