കായിക മേഖലയിൽ സ്ത്രീകൾക്ക് തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കാൻ കൽബ സർവകലാശാല ധാരണാപത്രത്തിൽ ഒപ്പുവെച്ചു

ഷാർജ, 2025 മെയ് 1 (WAM) --ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവും കൽബ സർവകലാശാല പ്രസിഡന്റുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ഷാർജ വനിതാ സ്‌പോർട്‌സും (എസ്‌ഡബ്ല്യുഎസ്) കൽബ സർവകലാശാലയും തമ്മിലുള്ള ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നത്തിന് സാക്ഷ്യം വഹിച്ചു. ഇരു കക്ഷികളും തമ്മിലുള്ള ആശയവിനിമയവും സഹകരണവും വർദ്ധിപ്പിക്കുക, വൈദഗ്ധ്യം കൈമാറുക, വനിതാ സ്‌പോർട്‌സും സമൂഹവും വികസിപ്പിക്കുക എന്നിവയാണ് ധാരണാപത്രത്തിന്റെ ലക്ഷ്യം. എസ്‌ഡബ്ല്യുഎസ് വൈസ് പ്രസിഡന്റ് ഹനാൻ മുഹമ്മദ് അൽ മഹ്മൂദും കൽബ സർവകലാശാല ഡയറക്ടർ ഡോ. നജ്‌വ മുഹമ്മദ് അൽ ഹൊസാനിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

വനിതാ സ്‌പോർട്‌സിലെ തൊഴിലവസരങ്ങൾ വികസിപ്പിക്കുക, പരിശീലന അവസരങ്ങൾ നൽകുക, വനിതാ സ്‌പോർട്‌സ് മെഡിസിൻ, സയൻസ് എന്നിവയുമായി ബന്ധപ്പെട്ട സമ്മേളനങ്ങളിലും പരിപാടികളിലും പങ്കെടുക്കുക എന്നിവയും ധാരണാപത്രത്തിൽ വ്യവസ്ഥ ചെയ്യുന്നു. മെമ്മോറാണ്ടത്തിലെ വ്യവസ്ഥകൾ ആസൂത്രണം ചെയ്യുക, തയ്യാറാക്കുക, മേൽനോട്ടം വഹിക്കുക, നടപ്പിലാക്കുക എന്നിവയ്ക്കായി വിദ്യാഭ്യാസം, കായികം, ഭരണനിർവ്വഹണം എന്നിവയിലെ വിദഗ്ധർ ഉൾപ്പെടുന്ന ഒരു സംയുക്ത വർക്കിംഗ് ടീം രൂപീകരിക്കാനും ധാരണാപത്രം നിർദ്ദേശിക്കുന്നു.